/indian-express-malayalam/media/media_files/Ta9faWOSJ9ayOTuOKGwm.jpg)
Bharathanatyam OTT
നടൻ സൈജു കുറുപ്പ് പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഭരതനാട്യം.' സൈജു കുറുപ്പിനൊപ്പം, സായ് കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സൈജു കുറിപ്പ് ആദ്യമായി നിർമ്മാതാവായെത്തിയ ചിത്രം ഈ മാസം 23 നാണ് തിയേറ്ററിലെത്തിയത്.
നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചെറിയൊരു ഇടവേളയ്ക്കു ശേഷം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ കലാരഞ്ജിനി മടങ്ങി വരുന്ന മലയാള ചിത്രം കൂടിയാണിത്. ഫാമിലി ഡ്രാമയയൊരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബബ്ലു അജു ആണ്. സാമുവൽ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഭരതനാട്യം ഒടിടി: Bharathanatyam OTT
മനോരമ മാക്സിലൂടെയാണ് ഭരതനാട്യം ഒടിടിയിലെത്തുന്നത്. സെപ്റ്റംബര്‍ 27 മുതൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും.
Read More Entertainment Stories Here
- ലാപതാ ലേഡീസ് ഓസ്കാറിലേക്ക്: Laapataa Ladies' picked asindia's entry for Oscars
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.