scorecardresearch

250 കോടി കടം; തിയേറ്ററിൽ ദുരന്തമായ പൃഥ്വിരാജ്- അക്ഷയ് ചിത്രത്തിന്റെ നിർമ്മാതാവ് ഓഫീസ് വിറ്റു

350 കോടി ബജറ്റിലിറങ്ങിയ 'ബഡേ മിയാൻ ഛോട്ടെ മിയാൻ' 59.17 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസിൽ നേടിയത്

350 കോടി ബജറ്റിലിറങ്ങിയ 'ബഡേ മിയാൻ ഛോട്ടെ മിയാൻ' 59.17 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസിൽ നേടിയത്

author-image
Entertainment Desk
New Update
Akshay Kumar, Vashu Bhagnani, Tiger Shroff, Prithviraj, Bade Miyan Chote Miyan

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈ​ഗർ ഷ്രോഫിനും ഒപ്പം മലയാളി താരം പൃഥ്വിരാജ് സുകുമാരൻ ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ബഡേ മിയാൻ ഛോട്ടേ മിയാൻ.' 350 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്തത്. പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ വാഷു ഭഗ്‌നാനിയാണ് ചിത്രം നിർമ്മിച്ചത്.

Advertisment

റിലീസിന് മുമ്പ് വളരെയധികം കോളിളക്കം സൃഷ്ടിച്ചെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം ദുരന്തമായി മാറുകയായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ, പ്രൊഡക്ഷൻ ഹൗസിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ മുൻ പരാജയങ്ങൾ ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് പിന്നാലെ ബഡേ മിയാൻ ഛോട്ടേ മിയാൻകൂടി പരാജയപ്പെട്ടതോടെ നിർമ്മാതാവ് വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ട്.

250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്നാനി തൻ്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസ്, തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 80% ജീവനക്കാരെയും പിരച്ചുവിട്ടതായാണ് റിപ്പോർട്ട്.

Advertisment

1986-ൽ ആരംഭിച്ച പൂജാ എൻ്റർടെയ്ൻമെൻ്റ് ഇതുവരെ 40-ഓളം ചിത്രങ്ങൾ നിർമ്മിച്ചു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത കൂലി നമ്പർ 1, ഹീറോ നമ്പർ 1, ബിവി നമ്പർ 1, ബഡേ മിയാൻ ഛോട്ടേ മിയാൻ, രഹ്‌നാ ഹേ തെരേ ദിൽ മേ, ഓം ജയ് ജഗദീഷ് എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിർമ്മിച്ചു. എന്നിരുന്നാലും, സമീപകാല ബോക്സോഫീസ് പരാജയങ്ങൾ തിരിച്ചടിയായി.

350 കോടി ബജറ്റിലിറങ്ങിയ 'ബഡേ മിയാൻ ഛോട്ടെ മിയാൻ' 59.17 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസിൽ നേടിയത്. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങൾ പരാജയം ഏറ്റുവാങ്ങാൻ തുടങ്ങിയതോടെ, താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും ബോളിവുഡിൽ സജീവമാകുകയാണ്. കോവിഡിന് ശേഷം പത്തു സിനിമകളിൽ അഭിനയിച്ച അക്ഷയ് കൂമാറിന്റെ എട്ടു ചിത്രങ്ങളും പരാജയമാണ്. തുടർ പരാജയം നേടിയിട്ടും അവസാന ചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാനിൽ താരം കൈപ്പറ്റിയ പ്രതിഫലം 100 കോടി രൂപയാണ്. ടൈഗർ ഷ്രോഫിൻ്റെ തുടർച്ചയായ മൂന്നാമത്തെ ദുരന്തമായിരുന്നു ബഡേ മിയാൻ ചോട്ടെ മിയാൻ. ഏകദേശം 35-40 കോടി രൂപയാണ് ടൈഗർ ഈ ചിത്രത്തിന് ഈടാക്കിയത്..

Read More Entertainment Stories Here

Akshay Kumar Tiger Shroff Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: