scorecardresearch

കൊടുങ്കാറ്റിലേക്കുള്ള ശാന്തത; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ

രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം തൃഷ പങ്കുവച്ചു

രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം തൃഷ പങ്കുവച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay, Trisha

ചിത്രം: ഇൻസ്റ്റഗ്രാം

അൻപതാം ജന്മദിനം ആഘോഷിക്കുകയാണ് ദളപതി വിജയ്. ലോകമെമ്പാടുമുള്ള നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസനേർന്ന ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചു. ഇപ്പോഴിതാ, നടി തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജന്മദിനാശംസയാണ് ശ്രദ്ധനേടുന്നത്. വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് തൃഷ ജന്മദിനാശംസ നേർന്നത്.

Advertisment

ലിഫ്റ്റിൽ നിന്നെടുത്ത സെൽഫി ചിത്രമാണ് താരം പോസ്റ്റു ചെയ്തത്. പോസ്റ്റിനൊപ്പം മനോഹരമായൊരു കുറിപ്പും താരം പങ്കുവച്ചു. "ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകളിലേക്ക്," തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരജോഡികളാണ് വിജയ്‌യും തൃഷയും. അപ്രതീക്ഷിതമായി ഇരുവരെയും ഒറ്റ ഫ്രേമിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പോസ്റ്റിൽ ആശംസകൾ പങ്കുവയ്ക്കുന്നത്. ഇരുവരുടെയും കോമ്പോ ഇനി എപ്പോഴാണ് വെള്ളിത്തിരയിൽ കാണാനാവുക എന്നും ആരാധകർ കമന്റിൽ ചോദിക്കുന്നുണ്ട്.

2004ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഗില്ലിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഈ കൂട്ടുകെട്ട് അടുത്തിടെ തിയേറ്ററിലെത്തിയ 'ലിയോ'യിലൂം ആവർത്തിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രങ്ങളിൽ ഒന്നാണിത്. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, മീനാക്ഷി ചൗധരി, മോഹൻ, ജയറാം തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.  

Read More Entertainment Stories Here

Advertisment
Actor Vijay Trisha Krishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: