scorecardresearch

എന്താ ഒരു മാറ്റം; ലാലേട്ടന്റെ നായികയായി അഭിനയിച്ച ഈ നടിയെ മനസിലായോ?

നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിൽ നിരവധി മലയാളികളാണ് കമന്റുമായെത്തുന്നത്

നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിൽ നിരവധി മലയാളികളാണ് കമന്റുമായെത്തുന്നത്

author-image
Entertainment Desk
New Update
Parvati Melton

ചിത്രം: ഇൻസ്റ്റഗ്രാം

ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ച് ഇന്നും മലയാളികൾ മറക്കാത്ത നിരവധി താരങ്ങൾ നമുക്കുണ്ട്. പലരും മറ്റു ഭാഷകളിലേക്ക് ചേക്കേറുന്നവരായിരിക്കും. എന്നാൽ സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷമായി, പിന്നീട് വർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുന്നവരും ഉണ്ട്.

Advertisment

ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിൽ രണ്ടു സിനിമകളിൽ അഭിനയിച്ച ശേഷം, സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഒരു നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നായകനായി 2007ൽ പുറത്തിറങ്ങിയ 'ഹലോ' എന്ന ചിത്രത്തിൽ നായികയായും, ഇതേ വർഷം തന്നെ പുറത്തിറങ്ങിയ 'ഫ്ലഷ്' എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും അഭിനയിച്ച നടി പാർവതി മെൽട്ടണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

അമേരിക്കൻ മോഡലായ പാർവതി, ഡാൻസറുകൂടിയാണ്. 2005ൽ പുറത്തിറങ്ങിയ 'വെണ്ണല' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ഹലോയിൽ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'യമഹോ യമ' എന്ന തെലുങ്ക് ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. 2013ൽ വിവാഹിതയായ ശേഷം പാർവതി അഭിനരംഗം വിട്ടു.

പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ട്രോൾ പേജുകളിലുൾപ്പെടെ വൈറലാകുന്നത്. ഹലോയിൽ അഭിനയിച്ച നടിയാണോ​ ഇതെന്ന കമന്റാണ് പലരും പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.

Advertisment

അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് പാർവതി മിൽട്ടൺ ജനിച്ചത്. അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബിയുമാണ്. 2004ല്‍ മിസ് ടീന്‍ ഇന്ത്യ ബേ സൗന്ദര്യമത്സരത്തില്‍ മില്‍ട്ടണ്‍ ഒന്നാമതെത്തി. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്. 2013ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ പാർവതി വിവാഹം ചെയ്തു.

Read More Entertainment Stories Here

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: