/indian-express-malayalam/media/media_files/QpLnxNOJEamCN9dtLzkK.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ടിനി ടോം
മിമിക്രി രംഗത്തു നിന്ന് സിനിമയിൽ എത്തി, തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. ഹാസ്യ നടനായും സ്വഭാവ നടനായും മലയാളികൾ സ്വീകരിച്ച ടിനി ടോം, തനിക്കു ലഭിച്ചിട്ടുള്ള ചുരുക്കം ചില നെഗറ്റീവ് കഥാപാത്രങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാളസിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി.
വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും അവ സ്വന്തമാക്കാനുള്ള ആഗ്രഹവും ടിനി മുൻപ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ വർഷം, അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ സ്‌പോര്‍ട്‌സ് കാറായ മസ്താങ് ജി.ടി ടിനി സ്വന്തമാക്കിയിരുന്നു. മസ്താങ്ങിന്റെ വീഡിയോകളോ ചിത്രങ്ങളോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ പെട്ടന്ന് തന്നെ വൈറലാകാറുമുണ്ട്.
'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മസ്താങ് അങ്ങനെ ഓടിക്കാറില്ലെന്നും, മറ്റു കാറുകൾ പോലെ കേരളത്തിലെ റോഡിൽ ഉപയോഗിക്കാൻ സാധിക്കില്ലെന്നും താരം പറയുന്നു.
മസ്താങിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത് എവിടേക്കാണെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ടിനി ടോമിന്റെ മറുപടി. "ഇതിൽ അങ്ങനെ കൂടുതൽ ദൂരം പോകാൻ പറ്റില്ല. എറണാകുളം, അങ്കമാലി അത്ര ദൂരമാണ് യാത്ര ചെയ്തിട്ടുള്ളത്. കാരണം മസ്താങിന്റെ ഗ്രൗണ്ടി ക്ലിയറൻസ് വളരെ കുറവാണ്. വാഹനത്തിന്റെ അടി ഇടിക്കുമ്പോൾ എന്റെ നെഞ്ചിടിക്കും," ടിനി ടോം പറഞ്ഞു.
രഞ്ജിത്ത് ലാലിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ 'മത്ത്' എന്ന ചിത്രത്തിലാണ് ടിനി ടോം അവസാനമായി അഭിനയിച്ചത്. നായക കഥാപാത്രമായാണ് ചിത്രത്തിൽ ടിനി എത്തിയത്. മികച്ച പ്രതികരണം നേടുന്ന ചിത്രം, പ്രദർശനം തുടരുകയാണ്. മമ്മൂട്ടിക്കുവേണ്ടി ഏതാനും ചിത്രങ്ങളിൽ ബോഡി ഡ്യൂപ് ആയും ടിനി ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരിമാണിക്യം എന്നീ മൂന്ന് സിനിമകളിലും ടിനിയാണ് മമ്മൂട്ടിക്കു വേണ്ടി ഡ്യൂപ് ചെയ്തിട്ടുള്ളത്.
Read More Entertainment Stories Here
- കൊടുങ്കാറ്റിലേക്കുള്ള ശാന്തത; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.