scorecardresearch

'96'ന് ശേഷം പ്രേം കുമാർ ചിത്രത്തിൽ കാർത്തിയും, അരവിന്ദ് സ്വാമിയും; 'മെയ്യഴകൻ' ടീസർ

സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന മെയ്യഴകനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്

സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന മെയ്യഴകനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്

author-image
Entertainment Desk
New Update

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി '96' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സി. പ്രേം കുമാർ സംവിധാനം ചെയ്യുന്ന 'മെയ്യഴകൻ' റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 27ന് മെയ്യഴകൻ തിയേറ്ററിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.

Advertisment

നടൻ സൂര്യയുംജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 96ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മെയ്യഴകനുണ്ട്. സംഗീതത്തിന് പ്രധാന്യം നൽകി ഇമോഷണൽ ഫീൽഗുഡ് ജോണറിലാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന മെയ്യഴകനായി, ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ 27-ാമത്തെ ചിത്രമാണ് മെയ്യഴകൻ. 

Read More

Karthi Aravind Swamy Surya Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: