scorecardresearch

രൺവീറിനൊപ്പം ക്ഷേത്ര ദർശനം നടത്തി ദീപിക പദുക്കോൺ

സെപ്റ്റംബർ അവസാനത്തോടെ ദീപികയുടെ ആദ്യ കൺമണി എത്തുമെന്നാണ് റിപ്പോർട്ടുകൾ

സെപ്റ്റംബർ അവസാനത്തോടെ ദീപികയുടെ ആദ്യ കൺമണി എത്തുമെന്നാണ് റിപ്പോർട്ടുകൾ

author-image
Entertainment Desk
New Update
actress

രൺവീറും ദീപികയും ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും. ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ്. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisment

സെപ്റ്റംബർ അവസാനത്തോടെ ദീപികയുടെ ആദ്യ കൺമണി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുന്നോടിയായി ഗണേശ ഭഗവാന്റെ അനുഗ്രഹം തേടിയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്.

ട്രെഡീഷണൽ ഔട്ട്ഫിറ്റാണ് ക്ഷേത്രദർശനത്തിനായി ഇരുവരും തിരഞ്ഞെടുത്തത്. വെള്ള പൈജാമയും കുർത്തയുമായിരുന്നു രൺവീറിന്റെ വേഷം. ഗ്രീൻ നിറത്തിലുള്ള ബനാറസി സാരിയായിരുന്നു ദീപിക തിരഞ്ഞെടുത്തത്. രൺവീറിന്റെയും ദീപികയുടെയും കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം ക്ഷേത്രദർശനത്തിന് എത്തിയിരുന്നു.

Advertisment

വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. 

Read More

Ranveer Singh Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: