/indian-express-malayalam/media/media_files/0kfhvKRRxzvcUKMGdf7A.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ ദുൽഖർ സൽമാൻ
മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്നു 73 വയസു തികയുന്നു. ലോകമെമ്പാടുമുള്ള നിരവധി ആരാധകരും താരങ്ങളും മമ്മൂക്കയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസ നേർന്നു. മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ആശംസയും ശ്രദ്ധ നേടുകയാണ്.
പതിവു തെറ്റിക്കാതെ പിറന്നാളാശംസയ്ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. "ഏറ്റവും നല്ല സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ.
പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്യാനായി അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുന്നത് പതിവാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അധികം കാണുന്നില്ല. അതെന്ത് കൊണ്ടാണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാവുന്നത്. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍," ദുൽഖർ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
സിനിമ താരങ്ങളും ആരാധകരും അടക്കം നിരവധിയാളുകളാണ് ദുൽഖറിന്റെ പോസ്റ്റിൽ മമ്മൂട്ടിക്ക് ആശംസ പങ്കുവയ്ക്കുന്നത്. നടൻ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സാനിയ ഇയപ്പൻ, രമേഷ് പിഷാരടി, ദർമജൻ ബോൾഗാട്ടി, അമിത് ചക്കാലക്കൽ ഗായകൻ ഡാബ്സി എന്നിവർ ഡിക്യുവിന്റെ പോസ്റ്റിലൂടെ ആശംസ പങ്കുവച്ചിട്ടുണ്ട്.
പതിവു തെറ്റിക്കാതെ മോഹൻലാലും രാവിലെ തന്നെ മമ്മൂട്ടിക്ക് പിറന്നാളാശംസ നേർന്നിരുന്നു. 'ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക' എന്ന ക്യാപഷനോടെയാൺ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. 'മലയാളത്തിന്റെ മമ്മൂട്ടിക്ക്, എന്റെ സ്വന്തം മമ്മുക്കാക്ക് പിറന്നാളാശംസകൾ' എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ആശംസ നേർന്നത്.
Read More
- കുഞ്ഞ് അതിഥിയെ വരവേൽക്കാൻ... രൺവീറും ദീപികയും ആശുപത്രിയിൽ; വീഡിയോ
- രൺവീറിനൊപ്പം ക്ഷേത്ര ദർശനം നടത്തി ദീപിക പദുക്കോൺ
- പിങ്ക് സൽവാറിൽ ആരാധക മനം കവർന്ന് മഞ്ജു വാര്യർ
- പതിവു തെറ്റാതെ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങൾ
- Mammootty Birthday: 73 ൻ്റെ അഴകിൽ മലയാളത്തിൻ്റെ മഹാനടൻ: മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി സിനിമാ ലോകം
- കൂട്ടുകാരൻ്റെ ചിത്രപ്രദർശനത്തിനെത്തി മമ്മൂട്ടി
- എമ്പുരാനിൽ മമ്മൂട്ടിയും? രഹസ്യമായി ചിത്രീകരണം നടന്നെന്ന് റിപ്പോർട്ട്
- നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്; മമ്മൂട്ടിയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us