scorecardresearch

സില്ലി ചോദ്യത്തിനോട് കയർത്ത് ശരത്, പൊട്ടിക്കരഞ്ഞ് അവതാരക; കരച്ചിലിനൊടുവിൽ ഒരു ട്വിസ്റ്റും

കാളരാഗം എന്താണെന്ന് സംശയം ഉന്നയിച്ച അവതാരിക പാർവതി ബാബുവിനോട് കയർക്കുന്ന ശരതിനെയാണ് വീഡിയോയിൽ കാണാനാവുക. ശരത് ദേഷ്യപ്പെടുന്നതോടെ പൊട്ടികരയുകയാണ് പാർവതി

കാളരാഗം എന്താണെന്ന് സംശയം ഉന്നയിച്ച അവതാരിക പാർവതി ബാബുവിനോട് കയർക്കുന്ന ശരതിനെയാണ് വീഡിയോയിൽ കാണാനാവുക. ശരത് ദേഷ്യപ്പെടുന്നതോടെ പൊട്ടികരയുകയാണ് പാർവതി

author-image
Television Desk
New Update
Super Star Sharreth prank Parvathy Babu

വളരെ പോപ്പുലറായ റിയാലിറ്റി ഷോകളിൽ ഒന്നാണ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ.  ശരത്, ഷാൻ റഹ്മാൻ,  അനുരാധ ശ്രീരാം എന്നിവരാണ് പ്രധാന വിധികർത്താക്കൾ. 

Advertisment

ഏപ്രിൽ ഒന്നിന് സംപ്രേഷണം ചെയ്യപ്പെട്ട സൂപ്പർ സ്റ്റാർ എപ്പിസോഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അവതാരകയായ പാർവതി ബാബുവിനെ പ്രാങ്ക് ചെയ്യുന്ന ശരത്തിനെയാണ് വീഡിയോയിൽ കാണാനാവുക.

പതിവു ഫൺ മൂഡിൽ, കാളരാഗം എന്താണെന്ന് ശരതിനോടു തിരക്കുകയാണ് പാർവതി ബാബു. എന്നാൽ, ചോദ്യത്തെ വളരെ ഗൗരവത്തോടെയാണ് ശരത് നേരിടുന്നത്. എന്നോട് ഇങ്ങനത്തെ ചോദ്യങ്ങളാണോ ചോദിക്കുന്നത് എന്നു ശരത് കയർക്കുന്നതോടെ പാർവതിയും വല്ലാതെയാവുന്നു. പക്ഷേ, വീണ്ടും ശരത് ചൂടാവുന്നതോടെ കരച്ചിലിന്റെ വക്കിലെത്തുകയാണ് പാർവതി.

കരയുന്ന പാർവതിയെ ശരതും അനുരാധയും ഷാൻ റഹ്മാനും കൂടി ആശ്വസിപ്പിച്ചതിനു ശേഷമാണ് ഇത് പ്രോഗ്രാം പ്രൊഡ്യൂസർ തന്ന പ്രാങ്ക് ടാസ്ക് ആണെന്ന കാര്യം വെളിപ്പെടുത്തുന്നത്.

Advertisment

"ഈ ഏപ്രിൽ ഫൂൾ പാർവ്വതി ജീവിതത്തിൽ മറക്കില്ല, അമ്മാതിരി പണിയല്ലേ ശരത്തേട്ടൻ കൊടുത്തത് 🤣🤣 | Super Star">"ഈ ഏപ്രിൽ ഫൂൾ പാർവ്വതി ജീവിതത്തിൽ മറക്കില്ല," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ  യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. 

Read More

"അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?">അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?

Reality Show

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: