scorecardresearch

ലക്ഷ്മിയുടെ യാത്രകൾക്ക് കൂട്ടായി ഇനി ഓഫ് റോഡ് കിങ്

72 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു കാർബൺ ബ്ലാക്ക് സീരീസ് 3 എം സ്പോട്ട് മുൻപു തന്നെ ലക്ഷ്മി സ്വന്തമാക്കിയിരുന്നു

72 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു കാർബൺ ബ്ലാക്ക് സീരീസ് 3 എം സ്പോട്ട് മുൻപു തന്നെ ലക്ഷ്മി സ്വന്തമാക്കിയിരുന്നു

author-image
Television Desk
New Update
Lakshmi Nakshathra Thar

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. 

Advertisment

ഇപ്പോഴിതാ, പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ ഗ്യാരേജിലേക്ക് പുതിയൊരു ആഢംബര വാഹനം കൂടി എത്തിയിരിക്കുകയാണ്. ഓഫ് റോഡിലെ രാജാവായ താർ ആണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്.17 ലക്ഷമാണ് താറിന്റെ ഓൺ റോഡ് വില.

72 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു കാർബൺ ബ്ലാക്ക് സീരീസ് 3 എം സ്പോട്ട് മുൻപു തന്നെ ലക്ഷ്മി സ്വന്തമാക്കിയിരുന്നു. 

Advertisment

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Read More Entertainment Stories Here

Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: