scorecardresearch

15 വയസുകാരിയെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു,സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

15 വയസ്സുകാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി റീല്‍സില്‍ അഭിനയിപ്പിച്ചെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി

15 വയസ്സുകാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി റീല്‍സില്‍ അഭിനയിപ്പിച്ചെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി

author-image
Television Desk
New Update
Controversial Vlogger Mukesh M Nair Faces POCSO Charges

വ്‌ളോഗര്‍ മുകേഷ് നായര്‍

വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ഷൂട്ടിംഗിനായി എത്തിച്ച കോര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment

മുകേഷിന്റെ ഏറെ വിവാദമായ ഫോട്ടോഷൂട്ടിന് പിന്നാലെയാണ് പരാതി ഉയർന്നത്. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി റീല്‍സില്‍ അഭിനയിപ്പിച്ചെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. 

കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഒന്നരമാസം മുന്‍പാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. മുകേഷ് ഈ റീൽ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് ശരീരത്തില്‍ സ്പര്‍ശിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Read More

Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: