/indian-express-malayalam/media/media_files/JVHRtFjLLSUMe7RLpzTp.jpg)
ഫയൽ ഫൊട്ടോ
ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഉപയോഗപ്രദമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഉപയോഗശൂന്യമായവ ഒഴിവാക്കാനും മെറ്റയുടെ ഉടമസ്ഥതയിലുള്ള ടെക് ഭീമൻ മടിക്കാറില്ല.
ഇപ്പോഴിതാ ഐഫോണുകളിൽ വാട്സ്ആപ്പ് പുറത്തിറക്കിയ 'ഡോക്യുമെന്റ് ഷെയറിങ്' ഫീച്ചറാണ് ശ്രദ്ധനേടുന്നത്. മറ്റൊരു ആപ്പിന്റെയും സഹായമില്ലാതെ വാട്സ്ആപ്പ് ക്യാമറയിലൂടെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്ത് ആവശ്യക്കാർക്ക് അയക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കിയിരുന്നത്.
നിലവിൽ ചില ഐഫോൺ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾ അടക്കമുള്ള മറ്റുള്ളവരിലേക്ക് ഉടൻ ഫീച്ചറെത്തുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പ് ഡോക്യുമെന്റ് ഷെയറിങ് എങ്ങനെ ഉപയോഗിക്കാം?
- വാട്സ്ആപ്പിൽ ഷെയറിങ് മെനു തുറക്കുക
- ഡോക്യുമെന് ഷെയറിങ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഇവിടെ ക്യാമറ തിരഞ്ഞെടുക്കുമ്പോൾ ഡോക്യുമെന് സ്കാനർ ലഭിക്കുന്നു
- ആവശ്യമുള്ള ഡോക്യുമെന്റിലേക്ക് ക്യാമറ കാണിക്കുക.
- ആപ്ലിക്കേഷൻ സ്വയമേവ മാർജിനുകൾ നിർദ്ദേശിക്കുന്നു. കൃത്യത ഉറപ്പാക്കാൻ ഉപയോക്താക്കൾക്കും അവ ക്രമീകരിക്കാൻ കഴിയും.
Read More
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
- 2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാഇനി തലക്കെട്ടിലും തമ്പ് നെയിലിലും പറ്റിക്കൽ വേണ്ട; വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബ്
- വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
- Airtel prepaid recharge plans 2025: തകർപ്പൻ ഓഫറുകളുമായി എയർടെൽ; പുതുവർഷ പ്ലാനുകളും നിരക്കുകളും അറിയാം
- ഗ്രീൻ ലൈൻ പ്രശ്നത്തിനു പരിഹാരം; 'ലൈഫ് ടൈം വാറൻ്റി'യുമായി വൺപ്ലസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.