scorecardresearch

2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ

Best Mobile Games: 2024 പുറത്തിറങ്ങിയ മികച്ച 5 അൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഗെയിമുകൾ

Best Mobile Games: 2024 പുറത്തിറങ്ങിയ മികച്ച 5 അൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഗെയിമുകൾ

author-image
Tech Desk
New Update
Best Mobile Games 2024

Best Mobile Games 2024

ഗെയിമിങ് മേഖല ഇപ്പോൾ മൊബൈൽ ഫോണുകളിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മൊബൈൽ ഗെയിമർമാരെ സംബന്ധിച്ച അതിശയകരമായ ഒരു വർഷമാണ് കടന്നു പോയത്. മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി രസകരമായ ഷൂട്ടിംഗ്, റേസിങ് ഗെയിമുകൾ ഈ വർഷം ശ്രദ്ധനേടിയിരുന്ന. മികച്ച ഗെയിമുകൾ ഇതിനകം ഉപഭോക്തക്കൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. 2024-ൽ ലഭ്യമായ ചില മികച്ച മൊബൈൽ ഗെയിമുകൾ ഇതാ.

Assassin’s Creed Mirage: അസ്സാസിൻസ് ക്രീഡ് മിറാജ്

Advertisment
(Image Source: Ubisoft)


ആപ്പിൾ ഐ ഫോണുകളിൽ ലഭ്യമായ മികച്ച ആക്ഷൻ ഗെയിമുകളിൽ ഒന്നാണ് 'അസ്സാസിൻസ് ക്രീഡ് മിറാജ്'. ഐഫോൺ 15 പ്രോ സീരീസ്, ഐപാഡ് എയർ, ഐപാഡ് പ്രോ (എം1) മോഡലുകളിൽ അസ്സാസിൻസ് ക്രീഡ് മിറാജ് കളിക്കാനാകും. പിസി പതിപ്പിന് തുല്യമായ അതിശയകരമായ വിഷ്വലുകളാണ് ഗെയിം വാഗ്ദാനം ചെയ്യുന്നത്. ആപ് സ്റ്റോറിൽ നിന്ന് ട്രെയൽ വെർഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതേസമയം പൂർണ പതിപ്പിന് തുക നൽകേണ്ടി വരും.

Senless Zone Zero: സെൻലെസ് സോൺ സീറോ

(Image Source: Play Store)
Advertisment


ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകൾക്കായുള്ള 'ആക്ഷൻ റോൾ-പ്ലേയിങ്' ഗെയിമാണ് 'സെൻലെസ് സോൺ സീറോ.' പ്ലേ സ്റ്റോറിലും, ആപ് സ്റ്റോറിലും 4 റേറ്റിങുള്ള ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Grid Legends: ഗ്രിഡ് ലെജൻഡ്സ്

(Image Source: Play Store)


റിയലിസ്റ്റിക് ഡ്രൈവിങ് അനുഭവം നൽകുന്ന മികച്ച മൊബൈൽ ഗെയിമുകളിൽ ഒന്നാണ് 'ഗ്രിഡ് ലെജൻഡ്സ്'. മികച്ച ഗ്രാഫിക്സും വ്യത്യസ്തങ്ങളായ കാറുകളും ഗ്രിഡ് ലെജൻഡ്സിലുണ്ട്. ഉയർന്ന നിലവാരമുള്ള ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ഗെയിം ലഭ്യമാണ്.

Call of Duty - Warzone Mobile: കോൾ ഓഫ് ഡ്യൂട്ടി - വാർസോൺ മൊബൈൽ

(Image Source: Activision)


ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമായ മികച്ച ആക്ഷൻ, ഷൂട്ടിങ്, മൾട്ടി - പ്ലെയർ ഗെയിമുകളിൽ ഒന്നാണ് 'കോൾ ഓഫ് ഡ്യൂട്ടി - വാർസോൺ മൊബൈൽ'. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും സൗജന്യമായി ഗെയിം ഡൗൺലോഡ് ചെയ്യാം.

ഹോങ്കായി: സ്റ്റാർ റെയിൽ

(Image Source: Play Store)


ഓപ്പൺ വേൾഡ് ഗെയിമായ 'ഹോങ്കായി: സ്റ്റാർ റെയിൽ' ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഈ വർഷത്തെ മികച്ച ഗെയിമുകളിലൊന്നായ ഹോങ്കായി: സ്റ്റാർ റെയിൽ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Read More

Games Android Ios

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: