scorecardresearch

യാത്രകളിൽ ഫോൺ ഉപയോഗം അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? പരിഹാരവുമായി ഗൂഗിൾ

ഫോണിന്റെ ഡിസ്പ്ലെയിൽ പ്രത്യേക രീതിയിൽ 'ബ്ലാക്ക് ഡോട്ട്' ചലിക്കുന്ന രീതിയിലാണ് ഫീച്ചറിന്റെ പ്രവർത്തനം

ഫോണിന്റെ ഡിസ്പ്ലെയിൽ പ്രത്യേക രീതിയിൽ 'ബ്ലാക്ക് ഡോട്ട്' ചലിക്കുന്ന രീതിയിലാണ് ഫീച്ചറിന്റെ പ്രവർത്തനം

author-image
Tech Desk
New Update
Motion Cues

എക്സ്‌പ്രസ് ഫൊട്ടോ

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ യാത്രകളിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് 'മോഷൻ സിക്ക്‌നെസ്.' ഇപ്പോഴിതാ ആൻഡ്രോയിഡ് 16 ലൂടെ മോഷൻ സിക്ക്‌നെസിന് പരിഹാരം ഒരുക്കുകയാണ് ഗൂഗിൾ.

Advertisment

"മോഷൻ ക്യൂസ്" എന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ഉടൻ എത്തുമെന്ന് ആൻഡ്രോയിസ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് ക്യുക് സെറ്റിങ്സിലൂടെ ഫീച്ചർ ഉപയോഗിക്കാം. വാഹനത്തിൽ യാത്ര ചെയ്യുന്ന സമയം ഫീച്ചർ സ്വയം പ്രവർത്തനം ആരംഭിക്കുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കാമെന്നും റിപ്പോർട്ടുണ്ട്.

ഫോണിന്റെ ഡിസ്പ്ലെയിൽ പ്രത്യേക രീതിയിൽ 'ബ്ലാക്ക് ഡോട്ട്' ചലിക്കുന്ന രീതിയിലാണ് ഫീച്ചറിന്റെ പ്രവർത്തനം. വാഹനത്തിന്റെ ദിശ അനുസരിച്ചാകും ബ്ലാക്ക് ഡോട്ടുകളുടെ ചലനം. ഫീച്ചറിന് 'മോഷൻ സിക്ക്‌നെസ്' പൂണമായി തടയാൻ കഴിഞ്ഞില്ലെങ്കിലും സെൻസറി വൈരുദ്ധ്യം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിവരം.

മോഷൻ ക്യൂസ് എപ്പോൾ പുറത്തിറക്കും എന്ന് വ്യക്തമല്ല. അതേസമയം, ഐഒഎസ് 18ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ആപ്പിൾ അടുത്തിടെ "വെഹിക്കിൾ മോഷൻ ക്യൂസ്" ഫീച്ചർ പുറത്തിറക്കിയിരുന്നു.

Advertisment

കണ്ണും ചെവിയും തലച്ചോറിലേക്ക് പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ അയയ്ക്കുമ്പോഴുണ്ടാകുന്ന ചെറിയൊരു ആശയക്കുഴപ്പമാണ് 'മോഷൻ സിക്ക്‌നെസ്. പ്രധാനമായും വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ചലിക്കുന്ന വാഹനത്തിലിരുന്ന് ഫോണോ മറ്റു സമാന ഡിവൈസുകളോ ഉപയോഗിക്കുമ്പോൾ മോഷൻ സിക്നെസ് കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇതു മൂലം തലവേദനയോ ചർദ്ദിയോ മറ്റു അസ്വസ്ഥതകളോ ഉണ്ടാകാം.

Read More

Android

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: