scorecardresearch

ഇനി തലക്കെട്ടിലും തമ്പ് നെയിലിലും പറ്റിക്കൽ വേണ്ട; വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബ്

കാഴ്ചക്കാരെ ഈ രീതിയിൽ ആകർഷിക്കുന്നത് യൂട്യൂബിന്റെ പോളിസികൾക്ക് എതിരാണെന്ന് കമ്പനി വ്യക്തമാക്കി

കാഴ്ചക്കാരെ ഈ രീതിയിൽ ആകർഷിക്കുന്നത് യൂട്യൂബിന്റെ പോളിസികൾക്ക് എതിരാണെന്ന് കമ്പനി വ്യക്തമാക്കി

author-image
Tech Desk
New Update
YouTube | AI-powered conversational tool

ഫയൽ ഫൊട്ടോ

ക്ലിക്ബെയ്റ്റായി കാഴ്ചക്കാരെ പറ്റിക്കുന്ന തലക്കെട്ടുകളും തമ്പ് നെയിലുകളും ഉപയോഗിക്കുന്ന ഇന്ത്യക്കാരായ കണ്ടന്റ് ക്രിയേറ്റേഴ്സിനെയും മറ്റു ഉപയോക്താക്കളെയും തടയാൻ കർശന നടപടികളുമായി യൂട്യൂബ്. 

Advertisment

തലക്കെട്ടുകളിലും തമ്പ് നെയിലുകളിലും വാഗ്ദാനം ചെയ്യുന്ന ഉള്ളടക്കം വീഡിയോയിൽ ഉണ്ടായില്ലെങ്കിൽ വീഡിയോ നീക്കം ചെയ്യുന്ന നടപടികളടക്കം സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ബ്രേക്കിംഗ് ന്യൂസുകളിലും സമകാലിക സംഭവങ്ങളിലുമായിരിക്കും നടപടി കൂടുതൽ കർശനമാവുക. 
 
ഇത്തരം വ്യാജ തലക്കെട്ടുകളിലൂടെ കാഴ്ചക്കാരെ ആകർഷിക്കുന്നത്, യൂട്യൂബിന്റെ പോളിസികൾക്ക് എതിരാണെന്ന് കമ്പനി വ്യക്തമാക്കി. പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഉപയോക്താക്കൾക്ക് സമയം അനുവദിക്കും. ഇതിന്റെ ഭാഗമായി ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടായിരിക്കില്ലെന്നും യൂട്യൂബ് അറിയിച്ചു.

Read More

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: