scorecardresearch

ഗ്രീൻ ലൈൻ പ്രശ്‌നത്തിനു പരിഹാരം; 'ലൈഫ് ടൈം വാറൻ്റി'യുമായി വൺപ്ലസ്

ഗ്രീൻ ലൈൻ പ്രശ്നം പരിഹരിക്കുന്നതിനായി പിവിഎക്‌സ് ലെയർ വൺപ്ലസ് വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവി പറഞ്ഞു

ഗ്രീൻ ലൈൻ പ്രശ്നം പരിഹരിക്കുന്നതിനായി പിവിഎക്‌സ് ലെയർ വൺപ്ലസ് വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവി പറഞ്ഞു

author-image
Tech Desk
New Update
Green Line, oneplus

ചിത്രം: എക്സ്

വൺപ്ലസ് എന്ന് പേരുകേൾക്കുമ്പോഴേ പലരുടെയും മനസിൽ ആദ്യമെത്തുന്നത് സ്മാർട് ഫോൺ സ്ക്രീനിന് നടുവിലൂടെയുള്ള പച്ച വരയാണ്. ലോകമെമ്പാടുമുള്ള നിരവധി വൺപ്ലസ് ഉപയോക്താക്കൾക്ക് 'ഗ്രീൻ ലൈൻ' പ്രശ്നം ബാധിച്ചിട്ടുണ്ട്. ഗ്രീൻ ലൈൻ പ്രശ്നം ഉണ്ടാകുന്ന തിരഞ്ഞെടുത്ത വൺപ്ലസ് ഫോണുകൾക്ക് ആജീവനാന്ത റീപ്ലേസ്‌മെൻ്റ് പ്രോഗ്രാം കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ലൈഫ് ടൈം വാറന്റിയുമായി എത്തിയിരിക്കുകയാണ് കമ്പനി.

Advertisment

ഗ്രീൻ ലൈൻ പ്രശ്‌നങ്ങൾക്കെതിരെ ഇന്ത്യൻ ഉപയോക്താക്കൾക്ക്  ആജീവനാന്ത വാറൻ്റി നൽകുന്ന ആദ്യത്തെ ബ്രാൻഡാണ് വൺപ്ലസ് എന്ന് കമ്പനിയുടെ ഇന്ത്യാ വിഭാഗം സിഇഒ റോബിൻ ലിയു പറഞ്ഞു. ആമോലെഡ് ഡിസ്പ്ലെകളിലെ ഗ്രീൻ ലൈൻ പ്രശ്നം പരിഹരിക്കുന്നതിനായി പിവിഎക്‌സ് ലെയർ വൺപ്ലസ് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കടുത്ത ചൂടിലും ഈർപ്പം നിറഞ്ഞ കാലാവസ്ഥയിലും ഗ്രീൻ ലൈൻ പ്രശ്നങ്ങൾ തടയുന്ന രീതിയിലാണ് പുതിയ സംവിധാനം. ഗ്രീൻ സ്‌ക്രീൻ പ്രശ്‌നങ്ങൾ നേരിടുന്ന ഉപയോക്താക്കൾക്ക് അംഗീകൃത സർവീസ് സെന്ററുകളിൽ നിന്ന് സൗജന്യമായി സ്‌ക്രീൻ മാറ്റാമെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ, ഓഫ്‌ലൈൻ വിപണികളിൽ വാങ്ങിയ എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും സേവനം പ്രയോജനപ്പെടുത്താം.

സേവനം തികച്ചും സൗജന്യമാണ്. എന്നാൽ പാർട്ട് സപ്ലൈ കാലയളവിനുള്ളിൽ മാത്രമായിരിക്കും സേവനം ലഭ്യമാകുക. സാധാരണയായി ലോഞ്ചു ചെയ്ത ദിവസം മുതൽ അഞ്ച് വർഷത്തേക്കായിരിക്കും ഈ കാലയളവ്. അതേസമയം, ഉപയോക്താക്കളുടെ അശ്രദ്ധ മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന ബാഹ്യ കേടുപാടുകൾ സ്കീമിൽ ഉൾപ്പെടില്ല.

Read More

Advertisment
One Plus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: