/indian-express-malayalam/media/media_files/2024/12/01/ibJVshNiDYz2nSQHONJJ.jpg)
ഫയൽ ഫൊട്ടോ
വാട്സ്ആപ്പ് ചാനലുകളിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ചാനലുകളിൽ ജോയിൻ ചെയ്യാനും, ചാനലുകളിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ടെത്താനും അുനവധിക്കുന്ന ക്യുആർ കോഡ് സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരം.
ആൻഡ്രോയിഡ്, ഐഒഎസ് വാട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഫീച്ചർ ലഭ്യമാണെന്ന് 'WABetaInfo' റിപ്പോർട്ട് ചെയ്തു. ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്‌ടുചെയ്യും. ഇതിലൂടെ ഉപയോക്താക്കൾക്ക് ചാനലിൽ പ്രവേശിക്കാനും ആവശ്യമെങ്കിൽ ചാനലിൽ ജോയിൻ ചെയ്യാനും കഴിയും.
/indian-express-malayalam/media/post_attachments/3197d62f-a27.png)
ക്യുആർ കോഡ് ലഭ്യമാകുന്നതിനായി ആദ്യം 'ചാനൽ' വിഭാഗം തുറക്കണം. മുകളിൽ വലതു ഭാഗത്തെ മൂന്ന് ഡോട്ടിൽ ടാപ്പു ചെയ്ത 'ഷെയർ മെനു' തുറക്കണം. ഇവിടെ ക്യുആർ കോഡ് സൃഷ്ടിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഓപ്ഷൻ ലഭ്യമാകും.
ചാനലിന്റെ ലിങ്ക് പങ്കിടുന്ന നിലവിലെ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ക്യുആർ കോഡ് സംവിധാനം കൂടുതൽ സൗകര്യപ്രധമാണ്. ബിസിനസ്സ് ആവശ്യങ്ങൾക്കായി കാർഡുകളിലും പോസ്റ്ററുകളിലും ക്യുആർ കോഡ് പ്രിൻ്റ് ചെയ്ത് ചാനൽ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാനും ഇതു സഹായിക്കുന്നു. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ എത്തുമെന്നതിൽ വ്യക്തമല്ല.
Read More
- സൈബർ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി
- സ്പാം കോളുകളും മെസേജുകളും തലവേദനയായോ? ജിയോ സിമ്മിൽ പരിഹാരമുണ്ട്
- നിങ്ങൾക്ക് അറിയാമോ, വാട്സ്ആപ്പിലെ ഈ 5 കിടിലൻ ഫീച്ചറുകൾ?
- വിദേശത്തും ഇനി യുപിഐ ഇടപാട് നടത്താം; പേടിഎം ഇന്ത്യക്ക് പുറത്തേക്കും
- 11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ
- DigitalGold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
- ഐഫോൺ 16-ന് നിരോധനം; വിദേശത്തുനിന്ന് വാങ്ങിയാലും ഉപയോഗം നിയമവിരുദ്ധമെന്ന് ഇന്തോനോഷ്യ
- ഇന്ത്യയിലെ യൂട്യൂബർമാർക്ക് പണം സമ്പാദിക്കാൻ ഇനി പുതിയ ഫീച്ചർ
- ഫോണിൽ 'സ്റ്റോറേജ്' കുറവാണോ? ഇതാ ഒരു കിടിലൻ ട്രിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.