scorecardresearch

വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ

വിഐയുടെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് വരിക്കാർക്ക്  5ജി സേവനം ലഭ്യമാകും

വിഐയുടെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് വരിക്കാർക്ക്  5ജി സേവനം ലഭ്യമാകും

author-image
WebDesk
New Update
Vodafone Idea, Vi, vi 5g

ചിത്രം: വിഐ

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ച് പ്രമുഖ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ (വിഐ). തിരഞ്ഞെടുത്ത സർക്കിളുകളിൽ 5ജി സേവനം ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എയർടെൽ, ജിയോ തുടങ്ങി രാജ്യത്തെ മുൻനിര കമ്പനികൾ 5ജി സേവനം അവതരിപ്പിച്ച് ഒന്നര വർഷത്തിനു ശേഷമാണ് 5ജി രംഗത്തേക്കുള്ള വിഐയുടെ ചുവടുവയ്പ്പ്.

Advertisment

തിരഞ്ഞെടുക്കപ്പെട്ട 17 ലൈസൻസ്‌ഡ് സർവീസ് ഏരിയകളിലാണ് വിഐ 5ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് "TelecomTalk" റിപ്പോർട്ട് ചെയ്തു. വിഐയുടെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് വരിക്കാർക്ക് 5ജി സേവനം ലഭ്യമാകും. പ്രീപെയ്‌ഡ് ഉപയോക്താക്കൾ 475 രൂപയുടെ റീചാർജ് ചെയ്തുകൊണ്ട് 5ജി നേടാം. അതേസമയം പോസ്റ്റ് പെയ്‌ഡ് ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ REDX 1101 പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ട്.

മുംബൈ, കേരളം, പശ്ചിമ ബംഗാൾ, ചെന്നൈ, ഡൽഹി, ബംഗളൂരു, ഗുജറാത്ത് തുടങ്ങിയ പ്രധാന നഗരങ്ങളിലും സംസ്ഥാനങ്ങളും ഉൾപ്പെടെയുള്ള 17 സർവീസ് എരിയകളിലാണ് 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. കേരളത്തിൽ തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളിൽ 5ജി ലഭ്യമാണെന്നാണ് വിവരം.

Advertisment

Read More

5g Vodafone Idea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: