/indian-express-malayalam/media/media_files/2024/12/31/midOv3PBD925uLu0Cjgv.jpg)
പഴയ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിലയ്ക്കുന്നു. 2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്നതും പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്നതുമായ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു.
വാട്സ്ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളിൽ വാട്സ്ആപ്പിന്റെ പുതിയ പതിപ്പുകൾ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്.
ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകൾ
- സാംസങ് ഗാലക്സി എസ് 3
- സാംസങ് ഗാലക്സി നോട് 2
- സാംസങ് ഗാലക്സി ഏസ് 3
- സാംസങ് ഗാലക്സി എസ് 4 മിനി
- മോട്ടോ ജി (1st Gen)
- മോട്ടറോള Razr HD
- മോട്ടോ ഇ 2014
- എച്ച്ടിസി വൺ എക്സ്
- എച്ച്ടിസി വൺ എക്സ് +
- എച്ച്ടിസി ഡിസയർ 500
- എച്ച്ടിസി ഡിസയർ 601
- എച്ച്ടിസി ഒപ്റ്റിമസ് ജി
- എച്ച്ടിസി നെക്സസ് ജി
- എൽജി ജി2 മിനി
- എൽജി എൽ 90
- സോണി എക്സ്പീരിയ Z
- സോണി എക്സ്പീരിയ എസ്‌പി
- സോണി എക്സ്പീരിയ ടി
- സോണി എക്സ്പീരിയ വി
ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ ഡ്രൈവിലേക്കോ പുതിയ ഫോണുകളിലേക്കോ ചാറ്റുകളും ഡാറ്റകളും 2025 ജനുവരി 1 ന് മുൻപായി ബാക്കപ്പ് ചെയ്ത് വിവരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം.
Read More
- 2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാഇനി തലക്കെട്ടിലും തമ്പ് നെയിലിലും പറ്റിക്കൽ വേണ്ട; വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബ്
- വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
- Airtel prepaid recharge plans 2025: തകർപ്പൻ ഓഫറുകളുമായി എയർടെൽ; പുതുവർഷ പ്ലാനുകളും നിരക്കുകളും അറിയാം
- ഗ്രീൻ ലൈൻ പ്രശ്നത്തിനു പരിഹാരം; 'ലൈഫ് ടൈം വാറൻ്റി'യുമായി വൺപ്ലസ്
- വാട്സ്ആപ്പ് ചാനലുകളിൽ സുപ്രധാന അപ്ഡേറ്റ്; ഒരു മുഴം മുന്നേ എറിയാൻ മെറ്റ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.