scorecardresearch

ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ

ഗൂഗിൾ ഫോട്ടോസിലേക്ക് ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത് ലളിതമായ പ്രക്രിയയാണെങ്കിലും അത് മുഴുവനായി ഡൗൺലോഡ് ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്

ഗൂഗിൾ ഫോട്ടോസിലേക്ക് ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത് ലളിതമായ പ്രക്രിയയാണെങ്കിലും അത് മുഴുവനായി ഡൗൺലോഡ് ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്

author-image
Tech Desk
New Update
Google Photos, Google

എക്സ്‌പ്രസ് ഫോട്ടോ

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലെ ജനപ്രിയ ഫോട്ടോ, വീഡിയോ ബാക്കപ്പ് പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ ഫോട്ടോസ്. നിരവധി ഐഫോൺ ഉപയോക്താക്കളും ഗൂഗിൾ ഫോട്ടോസിൽ ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കാറുണ്ട്. ഒരു ജി-മെയിൽ അക്കൗണ്ടിൽ 15 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാകുമെന്നതാണ് ഗൂഗിൾ ഫോട്ടോസിന്റെ പ്രധാന സവിശേഷത.

Advertisment

ഗൂഗിൾ ഫോട്ടോസിലേക്ക് ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത് ലളിതമായ ഒരു പ്രക്രിയയാണെങ്കിലും അത് മുഴുവനായി ഡൗൺലോഡ് ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫയലുകളും മറ്റൊരു ഉപകരണത്തിൽ സൂക്ഷിക്കാനോ, മറ്റു ക്ലൗഡ് സേവനങ്ങളിലേക്ക് മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കിൽ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാൻ ഒരു എളുപ്പമാർഗം ഇതാ.

  • സ്മാർട്ട്ഫോണിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ "takeout.google.com" തുറക്കുക. 
  • ഇവിടെ നിങ്ങൾ ഗൂഗിൾ ഫോട്ടോസ് ബാക്കപ്പ് ചെയ്തിരിക്കുന്ന ജി-മെയിൽ ലോഗിൻ ചെയ്യുക. 
  • ഗൂഗിൾ ഫോട്ടോസ് തിരഞ്ഞെടുത്ത് “Next”ൽ ക്ലിക്കു ചെയ്യുക.
  • “send the download link via email” തിരഞ്ഞെടുക്കുക.
  • മികച്ച ക്വാളിറ്റിക്കായി, ഫലയുകളുടെ വലുപ്പം 10 ജിബി- 50 ജിബി തിരഞ്ഞെടുക്കാം. 1ജിബി, 2 ജിബി എന്നിങ്ങനെ ചെറിയ വലുപ്പത്തിലും ഫലയുകൾ ഡൗൺലോഡ് ചെയ്യാം.
  • തുടർന്ന് “Create export” ക്ലിക്കു ചെയ്യുക.

ലിങ്ക് ലഭിക്കുന്നതിന്, ഗൂഗിൾ ഫോട്ടോസിലെ ഡാറ്റയുടെ വലുപ്പം അനുസരിച്ച് സമയ വ്യത്യാസം ഉണ്ടാകും. ചിലപ്പോൾ മണിക്കൂറുകളോ ചിലപ്പോൾ ഒരു ദിവസമോ ഇതിനായി എടുത്തേക്കാം. ലഭിച്ച ലിങ്കിൽ ക്ലിക്കു ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം. അതേസമയം, ഒരാഴ്ചത്തേക്ക് മാത്രമായിരിക്കും ലിങ്ക് പ്രവർത്തിക്കുക. ഇതിനു ശേഷം ഫയലുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ മുകളിലെ ഘട്ടങ്ങൾ വീണ്ടും പിന്തുടരേണ്ടിവരും.

Read More

Advertisment
Photos Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: