scorecardresearch

ഇനി ഡാറ്റ തീരുമെന്ന പേടിവേണ്ട; 'സൂപ്പർ ഹീറോ' ഓഫറുമായി വി

രാത്രി 12 മുതൽ രാവിലെ 12 വരെ അൺലിമിറ്റഡ് മൊബൈൽ ഡാറ്റ നൽകുന്ന സൂപ്പർ ഹീറോ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി വി

രാത്രി 12 മുതൽ രാവിലെ 12 വരെ അൺലിമിറ്റഡ് മൊബൈൽ ഡാറ്റ നൽകുന്ന സൂപ്പർ ഹീറോ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി വി

author-image
WebDesk
New Update
Vi, Super Hero prepaid plan, Vodafone, Idea, V I

ചിത്രം: വി

ഉപയോക്തക്കൾക്കായി പുത്തൻ ഡാറ്റാ പ്ലാനുമായി വി (വോഡഫോൺ ഐഡിയ). പ്രതിദിന ഡാറ്റ ഉപയോഗം കൂടുതലുള്ള ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി പുതിയ പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡ് നൈറ്റ് ഡാറ്റ ആനുകൂല്യങ്ങൾക്ക് സമാനമായ 'സൂപ്പർ ഹീറോ' പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

രാത്രി 12 മുതൽ രാവിലെ 12 വരെ അൺലിമിറ്റഡ് മൊബൈൽ ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് സൂപ്പർ ഹീറോ എന്ന പേരിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഓഫർ യുവാക്കളെ ആകർഷിക്കുമെന്ന് കമ്പനി പറഞ്ഞു. മാറുന്ന ഡാറ്റ ഉപയോഗങ്ങൾക്ക് അനുസൃതമായി രൂപകൽപന ചെയ്ത പ്ലാനാണിതെന്ന് കമ്പനി അറിയിച്ചു.

പ്രതിദിനം 2 ജിബിയിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യ ആഡ്-ഓണായി ഓഫർ ലഭ്യമാകും. സൂപ്പർ ഹീറോ പാക്കിൽ 'വീക്കെൻഡ് ഡാറ്റ റോൾഓവർ', 'ഡാറ്റ ഡിലൈറ്റ്' തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും. വി ആപ്പിൽ നിന്നോ 121249 എന്ന നമ്പരിൽ വിളിച്ചോ ഓഫർ നേടാം.

അതേസമയം, പുതിയതായി റീചാർജ് ചെയ്യുന്നവർക്ക് 365 രുപ മുതൽ സൂപ്പർ ഹീറോ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നു. പ്രത്യേക ഓഫറുകൾക്കൊപ്പം സോണി ലിവ്, നെറ്റ്ഫ്ലിക്സ് തുടങ്ങി വിവിധ ഒടിടി അക്സിസുകളും ലഭ്യമാണ്.

Read More

Advertisment
Vodafone Idea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: