scorecardresearch

സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ

പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ടയർ 2,3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്

പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ടയർ 2,3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്

author-image
Tech Desk
New Update
Cyber criminals

പ്രതീകാത്മക ചിത്രം

കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. ഈ കാലയളവിൽ ഇന്ത്യക്കാരിൽ നിന്ന് 33,165 കോടി രൂപയാണ് തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കിയത്. 2024ൽ മാത്രം 22,812 കോടി രൂപയുടെ തട്ടിപ്പ് നടന്നു. പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ടയർ 2,3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ കൂടുതലായി നടക്കുന്നതെന്ന് രേഖകൾ വൃക്തമാക്കുന്നു.

Advertisment

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോമിന്റെ (NCRP)കണക്കുകൾ അനുസരിച്ച്, 2021-ൽ 551 കോടി രൂപയും 2022-ൽ 2,306 കോടി രൂപയും 2023-ൽ 7,496 രൂപയും തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 2021-ൽ 1,37,254 പരാതികളും, 2022-ൽ 5,15,083 പരാതികളും, 2023-ൽ 11,31,649 പരാതികളും, 2024ൽ 17,10,505 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെഗളൂരു, കോഴിക്കോട്, ദിയോഘർ, ഡീഗ്, അൽവാർ, ജയ്പൂർ, ജോധ്പൂർ, നൂഹ്, മഥുര, ഗൗതം ബുദ്ധ നഗർ, കൊൽക്കത്ത , സൂറത്ത്, നളന്ദ, നവാഡ എന്നീ സ്ഥലങ്ങളാണ് തട്ടിപ്പുകളുടെ ഹോട്ട്‌സ്‌പോട്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എൻ‌സി‌ആർ‌പി വഴി ജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇ-എഫ്‌ഐ‌ആർ സംവിധാനം വികസിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read More:

Advertisment
Cyber Crime Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: