/indian-express-malayalam/media/media_files/2025/01/19/7OhIjKt6Fu5r0RoCHlq2.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
യൂട്യൂബ് ഷോർട്ട്‌സിന് സമാനമായി ഇനി ഇൻസ്റ്റഗ്രാമിലും മൂന്നു മിനിറ്റു വരെ ദൈർഘ്യമുള്ള റീൽസ് പങ്കുവയ്ക്കാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഇക്കാര്യം ഉപയോക്താക്കളുമായി പങ്കുവച്ചത്. 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനായിരുന്നു ഇതുവരെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിച്ചിരുന്നത്.
എന്നാൽ, അധിക ദൈർഘ്യം ആകർഷകമായ റീലുകൾ നിർമ്മിക്കാൻ ക്രിയേറ്റേഴ്സിന് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണിപ്പോൾ. എന്നിരുന്നാലും, സമയ പരിധിയിൽ ടിക് ടോക്കിനൊപ്പം എത്താൻ ഇതുവരെ ഇൻസ്റ്റഗ്രാമിന് സാധിച്ചിട്ടില്ല. 60 മിനിറ്റു വരെയാണ് ടിക് ടോക് ഉപയോക്താക്കൾക്ക് നൽകുന്ന സമയപരിധി. നിലവിൽ ഏത് ജനപ്രിയ വെർട്ടിക്കൽ വീഡിയോ (പോർട്രേറ്റ് മോഡിലുള്ള വിഡിയോ) പ്ലാറ്റ്‌ഫോമിനെക്കാളും ഉയർന്നതാണ് ടിക്ടോക്കിന്റെ ഈ സമയപരിധി.
ഷോർട്-ഫോം വീഡിയോകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് അപ്ഡേറ്റ് പങ്കുവച്ച് ആദം മൊസേരി പറഞ്ഞു. '90 സെക്കൻഡ് വളരെ ചെറിയ സമയമാണെന്ന് നിരവധി ക്രിയേറ്റേഴ്സ് അഭിപ്രായപ്പെട്ടിരുന്നു. പരിധി മൂന്നു മിനിറ്റായി വർദ്ധിപ്പിക്കുന്നതിലൂടെ, പങ്കിടാൻ ആഗ്രഹിക്കുന്ന ആശയം കൃത്യമായി ഫോളോവേഴ്സിലേക്ക് എത്തിക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം, മറ്റൊരു സുപ്രധാന മാറ്റത്തിനും ഇൻസ്റ്റഗ്രാം തയ്യാറാകുന്നതായി മൊസേരി പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഐക്കണിക് സ്‌ക്വയർ പ്രൊഫൈൽ ഗ്രിഡുകൾക്ക് പകരമായി ദീർഘ ചതുരാകൃതിയിലുള്ള ഗ്രിഡുകളിലേക്ക് മാറാൻ കമ്പനി ഒരുങ്ങുകയാണ്. കൂടുതൽ പോസ്റ്റുകളും റീലുകൾക്ക് സമാനമായി ദീർഘ ചതുരാകൃതിയിൽ ആയതിനാലാണ് ഇത്തരം ഒരു മാറ്റത്തിലേക്ക് ഇൻസ്റ്റഗ്രാം കടക്കുന്നതെന്നാണ് വിവരം.
Read More:
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.