scorecardresearch

ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി

വാർത്തകൾ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ കേൾപ്പിക്കുന്ന 'ഡെയ്‌ലി ലിസൻ' ഫീച്ചറാണ് കമ്പനി പുറത്തിറക്കുന്നത്

വാർത്തകൾ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ കേൾപ്പിക്കുന്ന 'ഡെയ്‌ലി ലിസൻ' ഫീച്ചറാണ് കമ്പനി പുറത്തിറക്കുന്നത്

author-image
Tech Desk
New Update
Google

ഫയൽ ഫൊട്ടോ

ഉപയോക്താക്കളുടെ താൽപര്യം തിരച്ചറിഞ്ഞ് വാർത്തകൾ അവരിലേക്ക് വേഗത്തിൽ എത്തിക്കുന്ന ഗൂഗിളിന്റെ ജനപ്രിയ ഫീച്ചറാണ് 'ഡിസ്കവർ.' ഇപ്പോഴിതാ, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വാർത്തകളും വിഷയങ്ങളും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ നൽകുന്ന 'ഡെയ്‌ലി ലിസൻ' എന്ന പുതിയ എഐ ഫീച്ചർ പരീക്ഷിക്കുകയാണ് ഗൂഗിൾ.

Advertisment

'ന്യൂസ് സെർച്ച്,' 'ഡിസ്കവർ ഫീഡ്' എന്നിവ അടിസ്ഥാനമാക്കിയാണ് ഫീച്ചറിന്റെ പ്രവർത്തനം. എഐ നിർമ്മിത ട്രാൻസ്‌ക്രിപ്റ്റും ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. യുഎസിലുള്ള ആൻഡ്രോയിഡ് , ഐഒഎസ് ഉപയോക്താക്കൾക്ക് നിലവിൽ ഫീച്ചർ ലഭ്യമാണ്. ഗൂഗിൾ ആപ്പിൽ സെർച്ച് ലാബ്‌സ് വിഭാഗത്തിൽ നിന്ന് ഫീച്ചർ പ്രവർത്തനക്ഷമമാക്കാം.

വാർത്തകൾ പ്ലേ ചെയ്യാനും താൽക്കാലികമായി നിർത്താനും റിവൈൻഡ് ചെയ്യാനും നിശബ്ദമാക്കാനും ഉള്ള നിയന്ത്രണങ്ങൾ ഫീച്ചറിൽ ലഭ്യമാണ്.

Read More

Google News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: