/indian-express-malayalam/media/media_files/2025/01/02/XRJjGZHqUvdy48RDa6KF.jpg)
(Image Source: John Hopkins University)
വിദഗ്ദരായ ഡോക്ടർമാർ ചെയ്യുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യുന്നതിനായി റോബോട്ടിനെ പരിശീലിപ്പിച്ച് ഗവേഷകർ. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ (ജെഎച്ച്‌യു) ഗവേഷകരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പിന്തുണയിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ വിജയകരമായി പരിശീലിപ്പിച്ചത്.
പരിചയസമ്പന്നരായ ഡോക്ടർമാരുടെ ശസ്ത്രക്രിയകൾ നിരീക്ഷിക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു പരിശീലനം. റോബോട്ടിക്‌സിനും മെഷീൻ ലേണിംഗിനും വേണ്ടി, മ്യൂണിക്കിൽ അടുത്തിടെ നടന്ന റോബോട്ട് ലേണിംഗിനെക്കുറിച്ചുള്ള കോൺഫറൻസിലാണ്, റോബോട്ടിനെ പരിശീലിപ്പിക്കാൻ അനുകരണ പഠനം ഉപയോഗിച്ചതായി ഗവേഷകർ അറിയിച്ചത്.
സൂചി കൈകാര്യം ചെയ്യുന്നതും ശരീര കോശങ്ങൾ ഉയർത്തുന്നതും തുന്നലിടുന്നതുമായ അടിസ്ഥാന ജോലികളിൽ പരിശീലനം നൽകിയതായി ജെഎച്ച്‌യു മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആക്‌സൽ ക്രീഗർ പറഞ്ഞു.
റോബോട്ടുകളുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയ പുതിയതല്ലെങ്കിലും, ഇതുവരെ ജോയ്സ്റ്റിക്ക് പോലുള്ള കൺട്രോളറുകൾ ഉപയോഗിച്ച് ഡോക്ടർമാരായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ, നീക്കങ്ങൾ മനസിലാക്കാനും മനുഷ്യ ഇടപെടലില്ലാതെ സ്വയം തെറ്റുകൾ പരിഹരിക്കാനും ശസ്ത്രക്രിയ നടത്താനും റോബോട്ടുകൾക്ക് ഇപ്പോൾ കഴിവുണ്ടെന്ന് ഗവേഷണ സംഘം പറഞ്ഞു.
റോബോട്ടുകളുടെ പരിശീലനം ശ്രദ്ധേയമാണെങ്കിലും, ഒരു ചെറിയ പിശക് പോലും ആളുകളെ മരണത്തിലേക്ക് നയിച്ചേക്കാമെന്നതിനാൽ, ശസ്ത്രക്രിയക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നതിന് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
Read More
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
- 2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാഇനി തലക്കെട്ടിലും തമ്പ് നെയിലിലും പറ്റിക്കൽ വേണ്ട; വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബ്
- വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.