/indian-express-malayalam/media/media_files/2025/01/01/clLLukSwSvQFzriT6Umv.jpg)
പ്രതീകാത്മക ചിത്രം
വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള തട്ടിപ്പുകൾ ഒരോ ദിവസവും വർധിച്ചുവരികയാണ്. തട്ടിപ്പുകളിൽ നിന്ന് രക്ഷനേടുന്നതിനും സംശയാസ്പദമായ മെസേജുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്കായി ഔദ്യോഗിക മുന്നറിയിപ്പ് വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കുന്നതിനും വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുന്നതിനും വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പുകൾ ഇതാ.
അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും
സംശയാസ്പദമായ മെസേജുകൾ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും. നിങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗിക മെസേജുകളിൽ അക്ഷരത്തെറ്റ്, വാക്യഘടന- വ്യാകര പിശക് എന്നിവ ഉണ്ടെങ്കിൽ അത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക. ഇത്തരം മെസേജുകൾ പലപ്പോഴും തട്ടിപ്പു സംഘങ്ങളിൽ നിന്നുള്ളതാകാം.
ലിങ്കുകളും ആപ്പുകളും
ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ആപ്പ് ഡൗൺലോഡ് ചെയ്യാനോ അല്ലെങ്കിൽ ലിങ്കിലൂടെ ഒരു ഫീച്ചർ സജീവമാക്കാനോ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഈ ലിങ്കുകളിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടാനും, മാൽവെയർ ഇൻസ്റ്റാൾ ചെയ്ത് ഹാക്കർമാർ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
വ്യക്തിഗത വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകൾ
ക്രെഡിറ്റ് കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ വാട്സ്ആപ്പിലൂടെ അഭ്യർത്ഥിക്കുകയാണെങ്കിൽ അത്തരം മെസേജുകളെ പൂർണമായും ഒഴിവാക്കുക. ഇപ്പോൾ, സർക്കാർ സംവിധാനമെന്ന് തോന്നിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളിലൂടെ നിരവധി സൈബർ തട്ടിപ്പുകാർ സുപ്രധാന വിവരങ്ങൾ കൈക്കലാക്കുന്നു.
പണം ആവശ്യപ്പെട്ടുള്ള മെസേജുകൾ
അപകടം, കാരുണ്യ പ്രവർത്തനം, ലോട്ടറി തുടങ്ങി നിരവധി ആവശ്യങ്ങൾ പറഞ്ഞ് വാട്സ്ആപ്പിലൂടെ സന്ദേശങ്ങളെത്താറുണ്ട്. ഇത് തട്ടിപ്പുകാരുപയോഗിക്കുന്ന ഒരു പതിവ് രീതിയാണെന്ന് വാട്സ്ആപ്പ് പറയുന്നു. ഇത്തരം മെസേജുകൾ പൂർണമായി അവഗണിക്കുക.
Read More:
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.