/indian-express-malayalam/media/media_files/5SJIxkpY8vaT3YQ6UfaI.jpg)
പ്രതീകാത്മക ചിത്രം
ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ലേഖനങ്ങളിൽ സൂചിപ്പിക്കുന്നതു പോലുള്ള തട്ടിപ്പുകള്‍ യുപിഐ സംവിധാനങ്ങളില്‍ സംഭവിച്ചിട്ടില്ലെന്ന് നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാനുള്ള സുപ്രധാന വസ്തുതകൾ എന്‍പിസിഐ പങ്കുവെച്ചു.
കേവലം ഒരു യുപിഐ അല്ലെങ്കില്‍ ബാങ്ക് ആപ്ലിക്കേഷന്‍ തുറന്നതുകൊണ്ടു മാത്രം ഏതെങ്കിലും ഇടപാടിന് അംഗീകാരമാകില്ല. പെയ്മെന്റ് റിക്വസ്റ്റി്ല് ഉപയോക്താവ് പേ എന്നതില്‍ തന്നെ ക്ലിക്കു ചെയ്യുകയും യുപിഐ പിന് ഉപയോഗിച്ച് അതിന് അനുവാദം കൊടുക്കുകയും വേണം. ഈ പ്രക്രിയകള്‍ ഇല്ലാതെ പെയ്മെന്റ് നടപടികള്‍ സാധ്യമാകില്ല.
പുറത്തു നിന്നുള്ള ആര്‍ക്കെങ്കിലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് റിക്വസ്റ്റ് നല്‍കുകയോ പണം പിന്‍വലിക്കുകയോ ചെയ്യാനാവില്ല. ഡിവൈസ് അധിഷ്ഠിതമായ പെയ്മെന്റ് സംവിധാനമാണ് യുപിഐ. അതായത്, ഉപയോക്താവിന്റെ രജിസ്ട്രേഡ് നമ്പറും പ്രത്യേക മൊബൈല്‍ ഉപകരണവുമായി സുരക്ഷിതമായി അതു ബന്ധിപ്പിച്ചിരിക്കുന്നു. അതിലൂടെ തങ്ങളുടെ പണം മറ്റുള്ളവര്‍ക്ക് കൈകാര്യം ചെയ്യാനാവില്ലെന്ന് ഉറപ്പാക്കുന്നു.
ബാലന്‍സ് അറിയാന്‍ പോലും പിന് നല്‍കേണ്ടതുണ്ട്. ഏതെങ്കിലും പണം പിന്‍വലിക്കലോ പണമടക്കലോ ഇതിലൂടെ ഓട്ടോമാറ്റിക് ആയി അംഗീകരിക്കപ്പെടില്ല. ഇവയെല്ലാം പ്രത്യേകം പ്രത്യേകം ഇടപാടുകളായാണ് കണക്കാക്കുന്നത്. അത്യൂധുനീക സുരക്ഷാ രീതികളും ശക്തമായ നിയന്ത്രണ മാനദണ്ഡങ്ങളുമാണ് യുപിഐ ഇടപാടുകള്ക്കായുള്ളത്.
യുപിഐയുടെ തല്‍സമയ ഇടപാടിനുള്ള കഴിവുകള്‍ ലളിതമായ ഇടപാടുകള്‍ക്കു മാത്രമല്ല, ഡിജിറ്റല്‍ പെയ്മെന്റുകള്‍ സ്വീകരിക്കപ്പെടാന്‍ കൂടിയാണ് വഴിയൊരുക്കുന്നത്. അത്യൂധുനീക സുരക്ഷാ സംവിധാനങ്ങളോടെയുള്ള യുപിഐയില്‍ ആത്മവിശ്വാസത്തോടെ ഇടപാടുകള്‍ തുടരാന്‍ തങ്ങള്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതായും എന്‍പിസിഐ പറഞ്ഞു.
Read More:
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.