scorecardresearch

സുനിത വില്യംസിനെ തിരികെയെത്തിക്കണം; മസ്കിനെ ദൗത്യം ഏൽപ്പിച്ച് ട്രംപ്

കഴിഞ്ഞ വർഷം ജൂൺ 5ന് ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്

കഴിഞ്ഞ വർഷം ജൂൺ 5ന് ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്

author-image
Tech Desk
New Update
astronaut Sunita Williams

ചിത്രം: നാസ/സ്ക്രീൻഗ്രാബ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാൻ ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് കമ്പനിയെ ചുമതലപ്പെടുത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Advertisment

ജോ ബൈഡന്റെ ഭരണകൂടം ഇരുവരെയും ബഹിരാകാശത്ത് ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, നാസയുടെ ധീരരായ രണ്ടു ബഹിരാകാശ യാത്രികരെയും തിരികെ കൊണ്ടുവരാൻ ഇലോൺ മസ്‌കിനോടും സ്പേസ് എക്സിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. 'മടങ്ങിവരവ് പ്രതീക്ഷിച്ച് മാസങ്ങളായി അവർ കാത്തിരിക്കുകയാണ്. മസ്ക് ഉടൻ തന്നെ ദൗത്യത്തിന്റെ വഴിയിലെത്തും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.

ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടു മുതൽ പത്തു ദിവസത്തെ പരീക്ഷണ പറക്കലിൻ്റെ ഭാഗമായി ഈ വർഷം ജൂൺ 5 നായിരുന്നു വിക്ഷേപണം. ഭാവിയിലെ ക്രൂഡ് ദൗത്യങ്ങൾക്കായുള്ള സ്റ്റാർലൈനറിൻ്റെ കഴിവുകൾ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. 

Advertisment

സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റം പ്രൊപ്പല്ലൻ്റ് ലീക്കുകളും പ്രഷറൈസേഷൻ പ്രശ്നങ്ങളും നേരിട്ടതോടെയാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. 2025 ഫെബ്രുവരിയിലോ മാർച്ചിലോ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുമെന്നാണ് റിപ്പോർട്ട്.

ബഹിരാകാശ യാത്രികരെ എത്രയും പെട്ടന്ന് തിരികെയെത്തിക്കണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ഇലോൺ മസ്ക് എക്സിലൂടെ സ്ഥിരീകരിച്ചു. സ്പേസ് എക്സ് ദൗത്യം ഏറ്റെടുക്കുമെന്നും ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരോട് കാണിച്ചത് ക്രൂരതയാണെന്നും മസ്ക് പറഞ്ഞു.

Read More:

Nasa Elon Musk Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: