/indian-express-malayalam/media/media_files/2025/01/22/6iCxmv6mX7tqb5FC702X.jpg)
പ്രതീകാത്മക ചിത്രം
ഇൻസ്റ്റഗ്രാമിൽ പങ്കവയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ഉപയോക്താക്കൾക്ക് ഇഷ്ടാനുസൃതം 'മ്യൂസിക്' ചേർക്കാൻ പ്ലാറ്റ്ഫോമിൽ തന്നെ അവസരമുണ്ട്. ഇപ്പോഴിതാ ആ ജനപ്രിയ ഫീച്ചർ വാട്സ്ആപ്പിലും എത്തുകയാണ്.
ഇൻസ്റ്റാഗ്രാമിൽ എങ്ങനെ സംഗീതം ചേർക്കുന്നുവോ അതുപോലെ തന്നെ സംഗീതം ചേർക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഉടൻ ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് വാട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഫീച്ചർ പരീക്ഷിച്ചുവരികയാണ്.
പുതിയ ഫീച്ചറിൽ, സ്റ്റാറ്റസ് എഡിറ്റിങ് വിഭാഗത്തിൽ മ്യൂസിക് ഓപ്ഷന്‍ കാണാം. ഇവിടെ ഉപയോക്താക്കൾക്ക് മ്യൂസിക് ലൈബ്രറി ലഭിക്കും. ഇതിൽ നിന്ന് ഇഷ്ടാനുസൃതം ഗാനങ്ങൾ തിരഞ്ഞെടുക്കാനാകുമെന്ന് 'Wabetanifo' റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിനു സമാനമായി പങ്കിടാൻ ആഗ്രഹിക്കുന്ന പാട്ടിൻ്റെ കൃത്യമായ ഭാഗം തിരഞ്ഞെടുക്കാനും അവസരമുണ്ട്.
ഫോട്ടോ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി, മ്യൂസിക് ക്ലിപ്പുകള്‍ 15 സെക്കന്‍ഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യം അനുസരിച്ച് സംഗീതം ക്രമീകരിക്കാം. സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പമുള്ള ഗാനത്തിന്റെയും ആൽബത്തിന്റെയും കലാകാരന്റെയും സംഗീത സംവിധായകന്റെയും പേരു കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്കും എത്താം. പുതിയ ഫീച്ചർ അടുത്ത ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് വിവരം.
Read More:
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.