scorecardresearch

മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ

തൊണ്ണൂറോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്യാൻ ശ്രമം നടന്നതായി മെറ്റ പറഞ്ഞു

തൊണ്ണൂറോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്യാൻ ശ്രമം നടന്നതായി മെറ്റ പറഞ്ഞു

author-image
Tech Desk
New Update
Whatsapp, WhatsApp Pay

പ്രതീകാത്മക ചിത്രം

മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇസ്രായേലി സ്‌പൈവെയർ കമ്പനിയായ പാരഗൺ സൊല്യൂഷൻസ് ഹാക്കു ചെയ്തതായി മെറ്റ. ഹാക്കിങ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മെറ്റ പാരഗണിന് കത്തയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

തൊണ്ണൂറോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്യാൻ ശ്രമം നടന്നതായി മെറ്റ പറഞ്ഞു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങൾക്ക് ഇനിയും സംരക്ഷണം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, പാരഗൺ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഹാക്കിങ്ങിന് ലക്ഷ്യമിട്ട ആളുകളുടെ വിവരങ്ങളോ രാജ്യമോ വാട്സ്ആപ്പ് ഇതുവരെ വെളിപ്പെടുത്തിയില്ല. പാരഗൺ ആണ് ഉത്തരവാദിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്ന ചോദ്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു.

വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള പാരഗൺ സ്പൈവെയറർ ആക്രമണ ശ്രമം, സ്‌പൈവെയറുകളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണെന്ന്, സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്കോട്ട്-റെയിൽട്ടൺ പറഞ്ഞു.

Read More:

Advertisment
Israel Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: