scorecardresearch

പുകവലി ഉപേക്ഷിക്കണോ? നിങ്ങളെ ഇനി സ്മാർട് വാച്ച് സഹായിക്കും

പുകവലിക്കുമ്പോഴുണ്ടാകുന്ന കൈകളുടെ ചലനം തിരിച്ചറിഞ്ഞാണ് വാച്ചിന്റെ പ്രവർത്തനം

പുകവലിക്കുമ്പോഴുണ്ടാകുന്ന കൈകളുടെ ചലനം തിരിച്ചറിഞ്ഞാണ് വാച്ചിന്റെ പ്രവർത്തനം

author-image
Tech Desk
New Update
Smartwatch, Watch

ചിത്രം: ഫ്രിപിക്

പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവാരാണോ നിങ്ങൾ? എന്നാൽ ഇനി മുതൽ പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ ഒരു സ്മാർട് വാച്ച് സഹായിച്ചാലോ? പുകവലിയിൽ നിന്ന് മുക്തിനേടാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകർ.

Advertisment

പുകവലിക്കുന്നത് തിരിച്ചറിഞ്ഞ് ഉടനടി ആ​ളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന സ്മാർട് വാച്ച് ആപ്ലിക്കേഷനാണ് സർവകലാശാല വികസിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സമയത്തെ കൈകളുടെ ചലനം തിരിച്ചറിയാൻ സാധിക്കുന്ന മോഷൻ സെൻസർ സോഫ്റ്റ്‌വെയർ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഓരോ തവണയും വാച്ച് ധരിച്ചയാൾ സിഗരറ്റ് വലിക്കുമ്പോൾ, കൈയ്യിൽ ധരിച്ചിരിക്കുന്ന സ്മാർട് വാച്ച് അലേർട്ട് നൽകുന്നു. വൈബ്രേഷനും സന്ദേശങ്ങളും അലേർട്ടിൽ ഉൾപ്പെടുന്നു. പുകവലി ഉപേക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങളാകും സന്ദേശത്തിലുണ്ടാകുക.

ആപ്ലിക്കേഷനിലെ അൽഗോരിതം ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് സ്മാർട്ട് വാച്ചിൻ്റെ ആക്സിലറോമീറ്ററും ഗൈറോസ്കോപ്പും ഉപയോഗിക്കുന്നു. പുകവലിക്കുമ്പോഴുണ്ടാകുന്ന കൈകളുടെ ചലനങ്ങൾ തിരിച്ചറിയാൻ ഈ സെൻസറുകൾക്ക് കഴിയും. പരീക്ഷണ ഘട്ടത്തിൽ വാച്ചു ധരിച്ചവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്ന് ഗവേഷകർ പറഞ്ഞു. ഇവരിൽ പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിച്ചതായി ഗവേഷകർ കൂട്ടിച്ചേർത്തു.

Read More

Advertisment
Cigarette

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: