scorecardresearch

വിമാനത്തിന്റെ സമയവും പ്രവേശിക്കേണ്ട ഗേറ്റ് നമ്പറും അടക്കം പ്രധാന വിവരങ്ങൾ അറിയാം; സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ട്രോളിയെക്കുറിച്ച്

ഗോവയിലേക്ക് യാത്ര ചെയ്യാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ യുവതിയാണ് യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ട്രോളി കണ്ടെത്തിയത്

ഗോവയിലേക്ക് യാത്ര ചെയ്യാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ യുവതിയാണ് യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ട്രോളി കണ്ടെത്തിയത്

author-image
Trends Desk
New Update
Smart Trolly

Viral Video: വിമാനത്താവളത്തിൽ ട്രോളിയും തള്ളി നടക്കുന്നതാണ് സ്ഥിരമായി വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർ പ്രാധാനമായും പറയാറുള്ള ബുദ്ധിമുട്ട്. ട്രോളിയും അതിലെ ഭാരമുള്ള ലഗേജുമായി വിമാനത്താവളത്തിൽ നടക്കുമ്പോൾ, വിമാനത്തിന്റെ സമയവും പ്രവേശിക്കേണ്ട ഗേറ്റ് നമ്പറും അടക്കം യാത്രയിലെ മറ്റ് പ്രധാന വിവരങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ അതിനെല്ലാം പരിഹാരമാണ് ഹൈദരാബാദ് എയർപ്പോർട്ടിലെ സ്മാർട്ട് ട്രോളി. 

Advertisment

ഗോവയിലേക്ക് യാത്ര ചെയ്യാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ യുവതിയാണ് യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ട്രോളി കണ്ടെത്തിയത്. ട്രോളിയുടെ വീഡിയോയും യുവതി എക്സിൽ പങ്കുവച്ചിട്ടുണ്ട്. 

നിരവധി സ്മാർട്ട് ഫീച്ചറുകളാണ് ട്രോളി യാത്രക്കാർക്ക് നൽകുന്നത്. ട്രോളിയലുള്ള സ്ക്രീനിൽ തന്നെ 'ഈ സ്മാർട്ട് ട്രോളി സൗജന്യമായി എടുക്കൂ,' എന്ന വാചകം തെളിയുന്നു. ട്രോളിയിലെ സ്റ്റാർട്ട് ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ, യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് വിവരങ്ങൾ ലഭിക്കുന്നതിന് അവരുടെ ബോർഡിംഗ് പാസിലെ QR കോഡ് സ്കാൻ ചെയ്യാം. തുടർന്ന് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്ലൈറ്റുകളുടെ ലിസ്റ്റിൽ നിന്ന് യാത്രക്കാർക്ക് ഫ്ലൈറ്റ് കണ്ടെത്താനും കഴിയും.

Advertisment

യാത്രക്കാർ എത്തിച്ചേരേണ്ട ഗേറ്റ് നമ്പർ അറിയിക്കുന്നതിനോടൊപ്പം, വിമാനത്തിന്റെ സമയവും ഇത് ഓർമ്മിപ്പിക്കുന്നു. കൂടാതെ വിമാനം ഇപ്പോൾ എവിടെയെത്തിയെന്നും വാഷ്റൂമുകൾ എവിടെയാണെന്നും റസ്റ്റോറന്റുകൾ എവിടെയാണെന്നും അടക്കം നിരവധി വിവരങ്ങൾ ഇതിലൂടെ യാത്രക്കാർക്ക് അറിയാൻ സാധിക്കുന്നു. 

രാജ് ലഖാനി എന്ന യാത്രക്കാരി എക്സിൽ പോസ്റ്റു ചെയ്ത വീഡിയോ നിരവധി ഉപയോക്താക്കൾക്ക് ഉപകാരപ്രദമായ വിവരമായി മാറി. വിലപ്പെട്ട ഫീഡ്ബാക്കിനു നന്ദിയറിയിച്ച്, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.

Read More Trending Stories Here

Hyderabad Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: