/indian-express-malayalam/media/media_files/xgX3suPhb4O3aZTAPCB5.jpg)
ചിത്രം: എക്സ്
റെയിൽവേ ട്രാക്കുകളിലേക്ക് അതിക്രമിച്ച് കടക്കുന്നതും, അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നതും, മരണം ക്ഷണിച്ചുവരുത്തുമെന്ന് റെയിൽവേ നിരന്തരമായി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് സാഹസത്തിനു മുതിരുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്നതും, ഗുരുതര അപകടം സംഭവിക്കുന്നതുമായ വാർത്തകൾ പലപ്പോഴും ശ്രദ്ധനേടാറുള്ളതുമാണ്.
അടുത്തിടെ തെലുങ്കാനയിൽ ഉണ്ടായ സമാന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഗുഡ്സ് ട്രെയിന് അടിയിൽപെട്ട യുവതി അത്ഭുതകരമായി രക്ഷപെട്ടു. തെലങ്കാനയിലെ നവന്ദ്ഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
అదృష్టం అంటే ఇదేనేమో..
— Aadhan Telugu (@AadhanTelugu) August 26, 2024
వికారాబాద్ జిల్లా: నావంద్గి రైల్వే స్టేషన్ లో ఓ గిరిజన మహిళ రైల్వే పట్టాలు దాటుతున్న క్రమంలో ఒక్కసారిగా గుడ్స్ ట్రైన్ రావడంతో పట్టాల పై సదరు మహిళ అలాగే పడుకుంది.
తన శరీరాన్ని ఏమాత్రం కదపకుండా ట్రైన్ పూర్తిగా వెళ్ళెంతవరకు అలానే పడుకుంది.
ట్రైన్… pic.twitter.com/cGghKptatH
ട്രെയിൻ ഒടിക്കൊണ്ടിരിക്കുമ്പോൾ ട്രാക്കിലായി യുവതി കിടക്കുന്നത് വീഡിയോയിൽ കാണാം. തലയും ശരീര ഭാഗങ്ങളും ട്രെയിനിൽ സ്പർശിക്കാത്ത രീതിയിലാണ് യുവതി ട്രാക്കിൽ കിടക്കുന്നത്. ട്രെയിൻ കടന്നുപോയ ശേഷം യുവതി എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.
പ്ലാറ്റ്‌ഫോമിലെത്താൻ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ തൻ്റെ അടുത്തേക്ക് വരുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട്, ഉപയോക്താവ് എക്സിൽ കുറിച്ചു. ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ റെയിൽവേ ട്രാക്കിൽ കുടയുമായി കിടന്ന് ഉറങ്ങുന്ന വൃദ്ധൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വൃദ്ധനെ ദൂരെ നിന്ന് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്.
Read More
- ട്രെയിൻ നിർത്തിയതും ജനക്കൂട്ടം, പുറത്തിറങ്ങാൻ പാടുപെട്ട് യുവാവ്; വൈറൽ വീഡിയോ
- വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ
- ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- വെണ്ണ പോലൊരു അഭിനന്ദനം; ഇത് ആട്ടം ടീമിന് അമൂലിന്റെ സമ്മാനം
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.