scorecardresearch

13-ാം നിലയിൽനിന്ന് താഴെവീണ യുവതി രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ

അപകട ശേഷം ആരുടെയും സഹായമില്ലാതെയാണ് യുവതി ആംബുലൻസനരികിലേക്ക് നടന്നെത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

അപകട ശേഷം ആരുടെയും സഹായമില്ലാതെയാണ് യുവതി ആംബുലൻസനരികിലേക്ക് നടന്നെത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

author-image
Trends Desk
New Update
Woman survives fall from building

ചിത്രം: എക്സ്

ബഹുനില കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് താഴെവീഴുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. റഷ്യയിൽ ഈ മാസം 18നാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെയാണ് 22 കാരിയായ യുവതി താഴെ വീഴുന്നത്.

Advertisment

പുൽത്തകിടിയിലേക്കാണ് യുവതി വീഴുന്നത്. എന്നാൽ അത്ഭുതകരമായി വീണിടത്തു നിന്ന് യുവതി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. ഇവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

വീഴ്ചയിൽ ശ്വാസകോശത്തിന് പരിക്കേറ്റതായും, മുറുവുകളുണ്ടെങ്കിലും ശരീരത്തിലെവിടെയും ഒടുവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകട ശേഷം ആരുടെയും സഹായമില്ലാതെയാണ് യുവതി ആംബുലൻസനരികിലേക്ക് നടന്നെത്തിയതെന്നും വാർത്താ ഏജൻസി അറിയിച്ചു.

Advertisment

എക്സിൽ പങ്കുവച്ച വീഡിയോ വളരെപ്പെട്ടന്ന് തന്നെ വൈറലായി. നിരവധി ഉപയോക്താക്കളാണ് യുവതിയുടെ അത്ഭുതകരമായ അതിജീവനത്തെ കുറിച്ച് വീഡിയോയിൽ കമന്റു ചെയ്യുന്നത്. യുവതി വീണത് പുൽത്തകിടിയിലേക്ക് തന്നെയാണോ എന്നാണ് നെറ്റിസൺമാർ കൗതുകത്തോടെ ചോദിക്കുന്നത്.

Read More Trending Stories Here

Viral Video Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: