scorecardresearch

കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്‌വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ

ഡൽഹി രാഷ്ട്രപതി ഭവനിലെ കോർട്ടിലാണ് ഇരുവരും ബാഡ്മിന്റൺ കളിച്ചത്

ഡൽഹി രാഷ്ട്രപതി ഭവനിലെ കോർട്ടിലാണ് ഇരുവരും ബാഡ്മിന്റൺ കളിച്ചത്

author-image
Trends Desk
New Update
President Droupadi Murmu, Saina Nehwal

ചിത്രം: എക്സ്

ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ബാഡ്മിൻ്റൺ കളിക്കുന്ന രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇന്ത്യൻ ബാഡ്മിൻ്റൺ ഇതിഹാസം സൈന നെഹ്‌വാളിനൊപ്പമാണ് രാഷ്ട്രപതിയുടെ ബാഡ്മിൻ്റൺ കളി. എഎൻഐ എക്സിൽ പങ്കുവച്ച വീഡിയോ വൈറലാകുകയാണ്.

Advertisment

ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ ബാഡ്മിൻ്റൺ കോർട്ടിലാണ് മത്സരം നടന്നത്. "ബാഡ്മിന്റണിലെ പവർഹൗസായ ഇന്ത്യയുടെ വളർച്ചയെയും അന്താരാഷ്‌ട്ര വേദികളിലെ വനിതാ താരങ്ങളുടെ പ്രകടനത്തെയും എടുത്തുകാട്ടുന്നു" എന്ന അടിക്കുറിപ്പോടെ രാഷ്ട്രപതി ഭവനും ചിത്രങ്ങൾ പങ്കുവച്ചട്ടുണ്ട്.

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണ് ഇന്നെന്ന് കുറിച്ചുകൊണ്ടാണ് സൈന നെഹ്‌വാൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരം തന്നോടൊപ്പം ബാറ്റ്മിൻഡൺ കളിച്ച രാഷ്ടപതിക്ക് സാമൂഹ്യ മാധ്യമത്തിലൂടെ നന്ദിയും അറിയിച്ചു

Advertisment

പത്മ പുരസ്‌കാര ജേതാക്കളെ അവതരിപ്പിക്കുന്ന 'ഹെർ സ്റ്റോറി - മൈ സ്റ്റോറി' എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ ഇന്ത്യൻ കായികതാരം സൈന നെഹ്‌വാൾ രാഷ്ട്രപതിഭവനിൽ പ്രഭാഷണം നടത്തി സദസ്സുമായി സംവദിക്കും. ജൂലൈ 11നാണ് പരിപാടി.

Read More Entertainment Stories Here

Indian President Saina Nehwal Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: