/indian-express-malayalam/media/media_files/Xo1IhHWSGIERo6oCwX27.jpg)
ചിത്രം: എക്സ്
ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ എലോൺ മസ്‌ക് എക്സിൽ പങ്കുവച്ച എഐ വീഡിയോയാണ്​ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. എഐ ഉപയോഗിച്ച് നിർമ്മിച്ച ഫാഷൻ ഷോയുടെ വീഡിയോയാണിത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, ഡൊണാൾഡ് ട്രംപ്, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്നിവരുൾപ്പെടെയുള്ള ലോകനേതാക്കളെ ഉൾപ്പെടുത്തിയതാണ് വീഡിയോ.
യുഎസിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതൽ അടുത്തിടെയുണ്ടായ മൈക്രോസോഫ്റ്റ് തകരാർ വരെ, മസ്‌ക് വെർച്വൽ ഫാഷൻ ഷോയിലൂടെ പങ്കുവയ്ക്കുന്നു. റാംപിലൂടെ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും, വീൽചെയറിൽ വരുന്ന യുഎസ് പ്രസിഡൻ്റ് ബൈഡനും, തടവുകാരുടെ യൂണിഫോമിൽ എത്തുന്ന മുൻ യുഎസ് പ്രസിഡൻ്റ ട്രംപിനെയും വീഡിയോയിൽ കാണാം.
High time for an AI fashion show pic.twitter.com/ra6cHQ4AAu
— Elon Musk (@elonmusk) July 22, 2024
പ്രധാന മന്ത്രി നരേന്ദ്ര മോദി, രസകരമായ നീളമുള്ള കോട്ടും കറുത്ത സൺഗ്ലാസും ധരിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നാൻസി പെലോസി, ജസ്റ്റിൻ ട്രൂഡോ, ഷി ജിൻപിംഗ്, ടിം കുക്ക്, മാർക്ക് സക്കർബർഗ്, ഹിലരി ക്ലിൻ്റൺ, ബരാക് ഒബാമ എന്നിവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. മൈക്രോസോഫ്റ്റിൻ്റെ മുൻ സിഇഒ ബിൽ ഗേറ്റ്‌സിനെയും ഒപ്പം, ക്രൗഡ്‌സ്ട്രൈക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലെ സാങ്കേതിക തകരാറും കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
50 മില്യണിലധികം കാഴ്ചകളാണ് ഇതുവരെ വീഡിയോക്ക് ലഭിച്ചത്.
Read More Trending Stories Here
- അനന്ത് അമ്പാനി സുഹൃത്തുക്കൾക്ക് സമ്മാനിച്ച വാച്ചിന്റെ വില അറിയാമോ?
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
- ടീച്ചറേ, ന്റെ പുരേല് പണിക്കാർ ഉണ്ട്, ഞാൻ പോയ്ക്കോട്ടെ: വൈറലായി വീഡിയോ
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us