/indian-express-malayalam/media/media_files/Gde0yM7xJ4kV2MuklHlb.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മാസങ്ങൾ നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കുശേഷം മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി വിവാഹിതനായി. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് അനന്തും രാധിക മെർച്ചന്റും വിവാഹിതരായത്. രാഷ്ട്രീയ, സിനിമാ, കായിക, വ്യാവസായിക രംഗത്തെ പ്രമുഖരെല്ലാം ചടങ്ങിനെത്തി.
ഇപ്പോഴിതാ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കൗതുകകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ ഉൾപ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് ആഡംബര വാച്ച് സമ്മാനമായി നല്‍കിയിരിക്കുകയാണ് അനന്ത് അംബാനി. വാച്ച് ധരിച്ചുകൊണ്ടുള്ള താരങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും വൈറലാണ്.
ഔഡെമര്‍ പിഗ്വെറ്റ് എന്ന ബ്രാൻഡിന്റെ വാച്ചുകളാണ് അനന്ത് സമ്മാനമായി നൽകിയിരിക്കുന്നത്. എന്നാൽ എല്ലവരെയും ഞെട്ടിച്ചത് വാച്ചിന്റെ വിലയാണ്. രണ്ടു കോടിയോളം രൂപയാണ് ഈ വാച്ചിന്റെ വില.
അതേസമയം വിവാഹ ദിവസം അനന്ത് അംബാനി ധരിച്ച വാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ആർ.എം' എന്ന ആഡംബര ബ്രാന്റിന്റെ 52-05 ഫാരെൽ വില്യംസ് ലിമിറ്റഡ് എഡിഷൻ വാച്ചാണ് അനന്ത് ധരിച്ചത്. ലോകമെമ്പാടുമുള്ള എട്ട് പേർക്ക് മാത്രമാണ് ഈ വാച്ച് ഉള്ളത്. 54 കോടിയോളം രൂപയാണ് ഈ വാച്ചിന്റെ വില.
Read More Trending Stories Here
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
- ടീച്ചറേ, ന്റെ പുരേല് പണിക്കാർ ഉണ്ട്, ഞാൻ പോയ്ക്കോട്ടെ: വൈറലായി വീഡിയോ
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.