/indian-express-malayalam/media/media_files/j85pXQGqPnOPlXKs88eJ.jpg)
മുംബൈയിലെ ലോക്കൽ ട്രെയിനിൽനിന്നും പുറത്തിറങ്ങാൻ കഷ്ടപ്പെടുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിൻ നിർത്തുമ്പോൾ യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ വഴി കൊടുക്കാതെ മറ്റുള്ളവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പുറത്തിറങ്ങാൻ കഴിയാത്തതിലുള്ള ദേഷ്യത്താൽ യുവാവ് യാത്രക്കാരെ തള്ളി മാറ്റുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീഴുന്നതാണ് വീഡിയോ.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 1 മില്യനിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിൽ ചില രസകരമായ കമന്റുകളും ഉണ്ട്. മുംബൈയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണെന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങൾ അവിടെ നിന്നാൽ മതിയായിരുന്നു, ഓട്ടോമാറ്റിക്കായി പുറത്തേക്ക് എത്തിയേനെ എന്നായിരുന്നു മറ്റൊരു കമന്റ്.
Spirit of Mumbai Kinda Kalesh pic.twitter.com/Y0D8Fzq17M
— Ghar Ke Kalesh (@gharkekalesh) August 5, 2024
മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ ഇത്തരം കാഴ്ചകൾ പതിവാണ്. തിങ്ങി നിറഞ്ഞാണ് ലോക്കൽ ട്രെയിനുകളിൽ ആളുകൾ യാത്ര ചെയ്യുന്നത്. റോഡിലെ തിരക്കിൽനിന്നും രക്ഷപ്പെടാനായി പലരും ലോക്കൽ ട്രെയിനുകളെയാണ് ആശ്രയിക്കാറുള്ളത്.
Read More
- വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ
- ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.