scorecardresearch

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ

പാരിസീലെ ഈഫൽ ടവറിനേക്കാളും 35 മീറ്ററോളം ഉയരമാണ് ജമ്മു കശ്മീരിലെ ഈ പാലത്തിന്

പാരിസീലെ ഈഫൽ ടവറിനേക്കാളും 35 മീറ്ററോളം ഉയരമാണ് ജമ്മു കശ്മീരിലെ ഈ പാലത്തിന്

author-image
Trends Desk
New Update
World's Highest Railway Bridge

ചിത്രം: എക്സ്

ജമ്മു കശ്മീരിൽ നിർമ്മാണം പൂർത്തിയായ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി. റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കും ഇടയിലാണ് ചെനാബ് റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Advertisment

ജമ്മു കശ്മീരിലെ മനോഹരമായ പർവത നിരകൾക്കിടയിലൂടെ ട്രെയിൻ സഞ്ചരിക്കുന്ന വീഡിയോ എഎൻഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ചെനാബ് നദിക്ക് കുറുകെയാണ് റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന പദ്ധതിയുടെ വിജയകരമായ നേട്ടം പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. നദിക്ക് മുകളിൽ 359 മീറ്റർ (109 അടി) ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്.

Advertisment

ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലം ഈ വർഷം അവസാനത്തോടെയാകും പൂർണ സജ്ജമാകുക. 1,315 മീറ്ററാണ് ചെനാബ് റെയിൽവേ പാലത്തിന്റെ നീളം.

Read More Entertainment Stories Here

Indian Railways Viral Video Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: