/indian-express-malayalam/media/media_files/cUKVISc7nYcK7Vt685qE.jpg)
പ്രതീകാത്മക ചിത്രം: ഫ്രിപിക്
ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ വമ്പൻ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുൻനിരയിൽ. യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ജർമ്മനി, റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്നിലാണ് സ്ഥാനം നേടിയിരിക്കുന്നത്.
813 ശതകോടീശ്വരന്മരോടെ, ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒന്നാം സ്ഥാനത്തും, 473 ശതകോടീശ്വരന്മരുമായി ചൈന രണ്ടാം സ്ഥാനത്തുമാണ്. ലോകമെമ്പാടുമുള്ള 3,279 ശതകോടീശ്വരന്മാരിൽ പകുതിയും, യുഎസിലും, ചൈനയിലും നിന്നുള്ളവരാണ്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംനേടിയ ഏക ഏഷ്യക്കാരനാണ് മുകേഷ് അംബാനി. 116 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തിയായി ഫോബ്ർസ് പുറത്തുവിട്ട കണക്ക്.
/indian-express-malayalam/media/post_attachments/bc28c155127238befbccda6eb92a7a72eeb19086c43c86a756d20a1ce57a605d.jpg?w=389)
ഏഷ്യാ-പസഫിക് മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാർ പട്ടികയിൽ ഇടംപിടിച്ചത്. 1,000 ശതകോടീശ്വരന്മരാണ് ഈ മേഖലയിൽ നിന്നുള്ളത്. തൊട്ടുപിന്നിൽ അമേരിക്ക (993), യൂറോപ്പ് (690), മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (98) എന്നിവയാണ്.
ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ: Top 10 countries with the most billionaires, 2024
- യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക: 813
- ചൈന: 406
- ഇന്ത്യ: 200
- ജർമ്മനി: 132
- റഷ്യ: 120
- ഇറ്റലി: 73
- ബ്രസീൽ: 69
- കാനഡ: 67
- ഹോങ്കോംഗ്: 67
- യുണൈറ്റഡ് കിംഗ്ഡം: 55
Read More Trending Stories Here
- അനന്ത് അമ്പാനി സുഹൃത്തുക്കൾക്ക് സമ്മാനിച്ച വാച്ചിന്റെ വില അറിയാമോ?
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.