scorecardresearch

വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ

ഒക്‌ടോബർ 1 മുതൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് റിയിൽവേയുടെ പ്രതീക്ഷ

ഒക്‌ടോബർ 1 മുതൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് റിയിൽവേയുടെ പ്രതീക്ഷ

author-image
Trends Desk
New Update
Indian Railways, New Pamban Bridge

ചിത്രം: എക്സ്/റെയിൽവേ മന്ത്രാലയം

തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം അവസാനഘട്ടത്തിലേക്ക്. ലിഫ്റ്റ് സ്പാൻ സംവിധാനം പൂർത്തിയാക്കിയതോടെ പുതിയ പാമ്പൻ പാലത്തിലൂടെ ദക്ഷിണ റെയിൽവേ ഞായറാഴ്ച ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി.

Advertisment

പാലത്തിലൂടെ രാമേശ്വരം സ്റ്റേഷനിവരെ ടവർ കാറാണ് റെയിൽവേ ഓടിച്ചത്. പാലത്തിന്റെ സെൻ്റർ ലിഫ്റ്റ് സ്പാൻ സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ജൂലൈ അവസാനത്തോടെ പൂർത്തിയായിരുന്നു. തുടർന്ന് പാലത്തിൻ്റെ രണ്ടറ്റത്തുമായി ട്രാക്ക് കണക്ഷനുകളുടെ നിർമ്മാണം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കി.

പാമ്പൻ പാലത്തിലൂടെ ടവർ കാർ ട്രയൽ റൺ നടത്തുന്ന ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

Advertisment

ഒക്‌ടോബർ 1 മുതൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് റിയിൽവേ പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി സെപ്റ്റംബറോടെ പാലം പണി പൂർത്തിയാക്കാനാണ് പദ്ധതി. ഐഐടി മദ്രാസിൽ നിന്നുള്ള വിദ്ഗദസംഘം, പഴയ പാമ്പൻ പാലത്തിൽ കണ്ടെത്തിയ അമിത വൈബ്രേഷനെ തുടർന്ന് 2022 ഡിസംബറിലായിരുന്നു പഴയ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവച്ചത്.

Read More Trending Stories Here

Indian Railways Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: