scorecardresearch

വെണ്ണ പോലൊരു അഭിനന്ദനം; ഇത് ആട്ടം ടീമിന് അമൂലിന്റെ സമ്മാനം

നാഷണൽ അവാർഡ് നേടിയ ആട്ടം എന്ന ചിത്രത്തെ അഭിനന്ദിച്ച് അമൂലിന്റെ ക്രിയേറ്റീവ് പരസ്യം

നാഷണൽ അവാർഡ് നേടിയ ആട്ടം എന്ന ചിത്രത്തെ അഭിനന്ദിച്ച് അമൂലിന്റെ ക്രിയേറ്റീവ് പരസ്യം

author-image
Trends Desk
New Update
Aattam Amul

വർഷങ്ങൾ കൊണ്ട് ഖ്യാതി നേടിയ ഇതിഹാസ ഇന്ത്യൻ ബ്രാൻഡുകളിൽ ഒന്നാണ് അമുൽ.  വേറിട്ട സമീപനം കൊണ്ട് അമുൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അമൂലിന്റെ പരസ്യങ്ങൾ സ്ഥിരമായി ശ്രദ്ധിക്കുന്നവർക്ക് അറിയാം, എല്ലായ്പ്പോഴും ഒരു ചിന്തയ്ക്കോ ചിരിയ്ക്കോ ഉള്ള കണ്ടന്റ് അമൂൽ പരസ്യങ്ങൾ കാത്തുവച്ചിരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക വിഷയങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങളുടെ റിലീസ് വരെ അമൂൽ പരസ്യങ്ങൾക്ക് വിഷയമാകാറുണ്ട്.

Advertisment

ഇപ്പോഴിതാ, നാഷണൽ അവാർഡ് നേടിയ ആട്ടം എന്ന ചിത്രത്തെ അഭിനന്ദിക്കുകയാണ് അമൂൽ. ആട്ടം തീമിലാരുക്കിയ പരസ്യത്തിൽ Superb Aattampt എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' മൂന്നു പുരസ്കാരങ്ങളാണ് നേടിയത്.  മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവയ്ക്കാണ് പുരസ്കാരം. 

Advertisment

Read More

National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: