scorecardresearch

അമ്പട ഷോപ്പിംഗ് വീരാ; സ്വിഗ്ഗിയിൽ നിന്നും ഡൽഹി സ്വദേശി വാങ്ങിയത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ

2023ൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്നും ഏറ്റവുമധികം ആളുകൾ വാങ്ങിയത് എന്തെന്നറിയാമോ? വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി

2023ൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്നും ഏറ്റവുമധികം ആളുകൾ വാങ്ങിയത് എന്തെന്നറിയാമോ? വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി

author-image
Trends Desk
New Update
Grocery

2023 അവസാനിക്കുമ്പോൾ, രസകരമായ ഉപഭോക്തൃ ശീലങ്ങളാണ് 'സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്' വാർഷിക 'ക്യുക്ക് കൊമോഴ്സ് ട്രെന്റ്സ്' റിപ്പോർട്ടായി പുറത്തിറക്കുന്നത്. (ചിത്രം: പിക്സബേ)

2023 അവസാനിക്കുമ്പോൾ, ഉപയോക്താക്കൾ ഓർഡർ ചെയ്ത രസകരമായ കണക്കുകളാണ് 'സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്' അവരുടെ വാർഷിക 'ക്യുക്ക് കൊമോഴ്സ് ട്രെന്റ്സ്' റിപ്പോർട്ടായി പുറത്തിറക്കുന്നത്. 

Advertisment

രസകരമായ ഉപഭോക്തൃ ശീലങ്ങളാണ് സ്വിഗ്ഗി പുറത്തുവിട്ടത്. ഒരു ദിവസത്തെ ഏറ്റവും കൂടുതൽ ഓർഡറുകൾ ജയ്പൂരിൽ നിന്നുള്ള ഉപയോക്താവാണ് ചെയ്തത്. കണക്കുകൾ അനുസരിച്ച് 67 ഒർഡറുകളാണ് ഒരു ദിവസം ഈ ഉപയോക്താവ് നടത്തിയത്. 12 ലക്ഷം രൂപ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ചിലവഴിച്ച മറ്റൊരു ഉപയോക്താവിന്റെ വിവരങ്ങളാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. 12,87,920 രൂപയാണ് ഗ്രോസറി സാധനങ്ങൾ വാങ്ങാനായി ഈ ഉപയോക്താവ് ഒരു വർഷം ചിലവിട്ടത്. 1,70,102 രൂപ ഒരു വർഷം പലചരക്ക് വാങ്ങിച്ചതിലൂടെ ഉപയോക്താവ് ലാഭിച്ചുവെന്നും സ്വിഗ്ഗി പറയുന്നു.

ഡൽഹി നിവാസിയായ ഉപയോക്താവ് ഒറ്റ ദിവസം ഓർഡർ ചെയ്തത് 99 വ്യത്യസ്ത സാധനങ്ങളാണ്, ഏറ്റവും കൂടുതൽ ഐറ്റംസ് ഉള്ള ഓർഡറായി തിരഞ്ഞെടുത്തത്.
ചെന്നൈയിൽ നിന്നുള്ള 34,748 രൂപയുടെ ഓർഡറാണ് ഏറ്റവും വലിയ തുകയുടെ സിംഗിൾ ഓർഡറായി കണക്കാക്കുന്നത്.

ഉള്ളി, തക്കാളി, മല്ലിയില എന്നിവയാണ്​ കഴിഞ്ഞ വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ടത്. ബാംഗ്ലൂരിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ മാമ്പഴം ഓർഡർ ചെയ്തത്. 

Advertisment

തങ്ങളുടെ ഡെലിവറി പങ്കാളികൾ ഈ വർഷം 29,95,13,538 കിലോമീറ്റർ ദൂരം പിന്നിട്ടതായും സ്വിഗ്ഗി പറഞ്ഞു, അതേസമയം 65 സെക്കൻഡിനുള്ളിൽ ഒരു പാക്കറ്റ് ഇൻസ്റ്റന്റ് നൂഡിൽസ് ഡെലിവറി ചെയ്ത ഡൽഹിയിലാണ് ഏറ്റവും വേഗമേറിയ ഡെലിവറി നേടിയത്.

Read More Trending Stories Here

swiggy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: