/indian-express-malayalam/media/media_files/1C3j1QX7yGgTWbdQrCa3.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും, വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും രണ്ടാമത്തെ പ്രി-വെഡ്ഡിങ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. ഇറ്റലിയിൽ നിന്ന് സൗത്ത് ഫ്രാൻസിലേക്കായി തയ്യാറാക്കിയ ആഡംബര നൗകയിലാണ് ആഘോഷങ്ങൾ നടന്നത്. ബോളിവുഡ് സെലിബ്രിറ്റികളും ലോകപ്രശസ്തരായ വ്യവസായ പ്രമുഖരും സാക്ഷിയായ ഗംഭീര വിവാഹ ചടങ്ങുകളാണ് നടന്നത്.
ഇപ്പോഴിതാ ചടങ്ങുകളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രി-വെഡ്ഡിങ് ആഘോഷങ്ങളിലെ അവസാന ദിവസത്തെ പരിപാടിയായ 'ലാ ഡോൾസ് വിറ്റ'യാണ് ഏറ്റവും ശ്രദ്ധനേടിയത്. ഇറ്റാലിയൻ സംഗീതജ്ഞൻ ആൻഡ്രിയ ബോസെല്ലിയുടെ പ്രകടനമായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം.
നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളാണ് മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷങ്ങളിൽ പങ്കുചേർന്നത്. സംഗീത നിശ ആസ്വദിക്കുന്ന ഷാരൂഖിന്റെയും കുടുംബത്തിന്റെയും വീഡിയോ ശ്രദ്ധനേടി. രൺവീർ സിംഗ്, ജാൻവി കപൂർ, ഗുരു രൺധാവ, അനന്യ പാണ്ഡെ, ഷനായ കപൂർ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികളും ആഘോഷങ്ങളിൽ ഭാഗമായി.
അമേരിക്കൻ റാപ്പ് ഗായകൻ പിറ്റ് ബുള്ളിന്റെ പ്രകടനമായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്. കാറ്റി പെറി, ഗായകൻ ഗുരു രൺധാവയ എന്നിവരുടെ പരിപാടികളും ആഘോഷത്തിന് ആവേശമായി.
ജൂലൈ 12 ന് മുംബൈയിലെ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് അനന്തിൻ്റെയും രാധികയുടെയും വിവാഹം. മാർച്ചിൽ ജാംനഗറിൽ നടന്ന ആദ്യ പ്രി-വെഡ്ഡിങ് ചടങ്ങുകളിൽ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ലോക പ്രശസ്ത സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു.
മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങുകൾ ഇന്ത്യകണ്ട എക്കാലത്തെയും വലിയ വിവാഹ ആഘോഷങ്ങളിൽ ഒന്നായി. റിഹാന, ദിൽജിത് ദോസഞ്ച്, അരിജിത് സിംഗ്, അക്കോൺ, ശ്രേയ ഘോഷാൽ തുടങ്ങി നിരവധി താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ജാംനഗറിൽ നടന്നത്.
Read More Stories Here
- വിരൽ മുറിച്ച് മാലയാക്കി യുവാവ്; വൈറലായി വീഡിയോ
- രംഗണ്ണനും അമ്പാനും തകർത്തൊരു സേവ് ദി ഡേറ്റ്; ഇങ്ങനെയൊന്ന് മുൻപു നിങ്ങൾ കണ്ടു കാണില്ല
- മീമുകളുടെ രാജാവ്, 'കബോസു' ഇനി ഓര്മ
- കേദാർനാഥിൽ ലാൻഡിങിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വൻദുരന്തം; വീഡിയോ
- കേക്കു കട്ടിംഗിനിടയിൽ കുസൃതി കാട്ടി മോഹൻലാലും സുചിത്രയും; വീഡിയോ
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഇതെന്താ യൂണിഫോമോ? രമേശിന്റെ കടയിൽ നിന്നു വാങ്ങിയതാണോ?: വൈറലായി ട്രോൾ:Bigg Bossmalayalam6
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.