scorecardresearch

ടാക്സി കൂലി 7.66 കോടി, കിളിപറന്ന് ഊബർ യാത്രികൻ; വീഡിയോ കാണാം

യാത്രാക്കൂലി 6 കോടിയും വെയിറ്റിങ്ങ് ചാർജ് ഒന്നര കോടിയുമാണ് ഊബർ ആവശ്യപ്പെട്ടത്

യാത്രാക്കൂലി 6 കോടിയും വെയിറ്റിങ്ങ് ചാർജ് ഒന്നര കോടിയുമാണ് ഊബർ ആവശ്യപ്പെട്ടത്

author-image
Trends Desk
New Update
Uber, crore bill

ചിത്രം: എക്സ്

ഡ്രൈവർമാരിൽ നിന്നുള്ള ചൂഷണം ഒഴിവാക്കാൻ പലരും ഓൺലൈൻ ടാക്സി സേവനങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഓൺലൈൻ ടാക്സി സോവനമായ ഊബർ അടുത്തിടെ ഒരു ഉപയോക്താവിന് നൽകിയ പണിയാണ് ഉപ്പോൾ വൈറലാകുന്നത്. നിസാര സേവനത്തിന് കമ്പനി​ ഭീമമായ തുക ഈടാക്കുന്നകിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

ദീപക് തെൻഗുരിയ എന്ന യുവാവിനാണ് സംഭവം നേരിടേണ്ടി വന്നത്. വെറും 62 രൂപ മാത്രം വരുന്ന യാത്രയ്ക്ക്, 7.66 കേടി രൂപയുടെ ബില്ലാണ് ഊബർ നൽകിയത്. ദീപകിന്റെ സുഹൃത്തായ ആശിഷ് മിശ്ര ഫോണിലെ ബില്ല് സഹിതം എക്സിൽ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നിങ്ങള്‍ക്ക് കിട്ടിയ ബില്ല് എത്രയാണെന്ന് ആശിഷ് ചോദിക്കുമ്പോള്‍ ദിപക് തന്‍റെ ഫോണില്‍ ബില്ല് കാണിച്ച് കൊടുക്കുന്നതാണ് വീഡിയോയിൽ. '7,66,83,762 രൂപ' എന്ന് എഴുതിയിരിക്കുന്നത് ദീപക് വായിച്ച് കേള്‍പ്പിക്കുന്നതും വീഡിയോയിലുണ്ട്.

ജിഎസ്‌ടി ചാർജൊന്നും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തമാശയായി വീഡിയോയിൽ പറയുന്നുണ്ട്. യാത്രക്കൂലി 1,67,74,647 രൂപ,  5,99,09189 രൂപ വെയ്റ്റിംഗ് ചാർജ് എന്നിങ്ങനെയാണ് കണക്ക്.  വീഡിയോ വൈറലായതോടെ ഊബര്‍ ഇന്ത്യ കസ്റ്റമര്‍ സപ്പോർട്ട് ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എക്സ് പേജില്‍ലൂടെ ക്ഷമാപണം നടത്തുകയും, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു. 

Advertisment

നിരവധി ഉപയോക്താക്കളാണ് സമാന അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തി പോസ്റ്റിൽ കമന്റു ചെയ്യുന്നത്. ഒരാൾ സംഭവത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ദുരനുഭവം പങ്കുവച്ചത്.

Read More

Taxi Service Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: