/indian-express-malayalam/media/media_files/YaiG9M006qXnLorQOjml.jpg)
ചിത്രം: എക്സ്
ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ നായകനുമായ മഹേന്ദ്ര സിംഗ് ധോണി, വ്യാഴാഴ്ച ഭാര്യ സാക്ഷിയ്‌ക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ചു. 2010 ജൂലൈ 4ന് ഡെറാഡൂണിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്ക് സോഷ്യൽ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്.
കേക്ക് മുറിച്ച് വാർഷികം ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുകയാണ്. ഇരുവരും കേക്ക് മുറിക്കുന്നതും പരസ്പരം കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ചെന്നൈ സൂപ്പർ കിങ്സ് ഫാൻ ക്ലബ്ബാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് വീഡിയോയിൽ ധോണിക്കും സാക്ഷിക്കും ആശംസ നേർന്നത്. ആഡംബര പാർട്ടികൾ ഉപേക്ഷിച്ച് ലഘുവായി നടത്തിയ ആഘോഷത്തെയും നെറ്റിസണ്മാർ പ്രശംസിച്ചു. രാജ്യത്തെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളിൽ ഒരാളായിട്ട് കൂടി, സിംപിളായാണ് ധോണി വിവാഹ വാർഷികം ആഘോഷിക്കുന്നതെന്നാണ് ആരാധകർ പോസ്റ്റിൽ കമന്റ് ചെയ്യുന്നത്.
Happy 15th Wedding Anniversary MS Dhoni & Sakshi 😍💛#MSDhoni#Sakshi#WhistlePodu
— WhistlePodu Army ® - CSK Fan Club (@CSKFansOfficial) July 4, 2024
🎥 Bhavya Dewan pic.twitter.com/7K6PMCz2SB
സാക്ഷി, ധോണിക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. 'ഞങ്ങളുടെ പതിനഞ്ചാം വർഷം ആരംഭിക്കുന്നു' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.
2007ൽ, കൊൽക്കത്തയിലെ താജ് ബംഗാൾ ഹോട്ടലിൽ വച്ചാണ് എംഎസ് ധോണിയും സാക്ഷിയും പരിചയത്തിലാകുന്നത്. 2010ൽ വിവാഹിതരായ ഇരുവർക്കും സീവ എന്ന മകളുണ്ട്.
Read More Entertainment Stories Here
- മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്ത് പ്രശസ്തനായ അറബ് വ്ളോഗർ വീണ്ടും വിവാഹിതനാവുന്നു, വധു തമിഴ് നടി
- രോഹിതിന്റെ വെട്ടിക്കെട്ട് കൊഴുപ്പിച്ച് മണിച്ചേട്ടന്റെ നാടൻപാട്ട്
- വേണേൽ ഞാൻ ഒറ്റയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കും; മിടുക്കികുട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- കുണ്ടന്നൂർ പാലത്തിൽ സുരേഷ് ഗോപിക്കെന്ത് കാര്യം
- ഒന്ന് ഈവെനിംഗ് വാക്കിന് ഇറങ്ങിയതാ; എംജി റോഡിൽ ബ്ലോക്കുണ്ടാക്കിയ പോത്ത് സാർ
- കേരളത്തെക്കുറിച്ച് നാല് വാക്ക് പറയാൻ പറഞ്ഞതേ ഓർമ്മയുള്ളൂ.. പ്രസംഗം പോയ പോക്ക് കണ്ടോ?
- പാട്ടുമായി ജിമിക്കി ജാനകി, കണ്ണിറുക്കി കാണിച്ച് സായിപ്പ്; റീൽ വൈറൽ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us