scorecardresearch

ഇന്ത്യൻ ചാനൽ രണ്ടാമത്, യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഇനി ഈ 26കാരന്

ഒരാഴ്ചയോളം ശവപ്പെട്ടിയിൽ കഴിയുക, ഡെലിവറി ബോയ്ക്ക് വീട് നൽകുക തുടങ്ങി വ്യത്യസ്ത കണ്ടന്റുകളാണ് ഈ യൂട്യൂബ് ചാനലിലെ പ്രധാന ഉള്ളടക്കം

ഒരാഴ്ചയോളം ശവപ്പെട്ടിയിൽ കഴിയുക, ഡെലിവറി ബോയ്ക്ക് വീട് നൽകുക തുടങ്ങി വ്യത്യസ്ത കണ്ടന്റുകളാണ് ഈ യൂട്യൂബ് ചാനലിലെ പ്രധാന ഉള്ളടക്കം

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mr Beast

ചിത്രം: യൂട്യൂബ്

ഇന്ത്യൻ മ്യൂസിക് കമ്പനിയായി ടി- സീരീസിന്റെ (T-Series) റെക്കോർഡ് തകർത്ത് അമേരിക്കൻ യൂട്യൂബർ. യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടമാണ് ഇതോടെ, അമേരിക്കൻ യൂട്യൂബറായ ജിമ്മി 'മിസ്റ്റർ ബീസ്റ്റ്' (MrBeast) ഡൊണാൾഡ്‌സൺ സ്വന്തമാക്കിയിരിക്കുന്നത്. 267 മില്യൺ സബ്സ്ക്രൈബേഴ്സാണ് ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്സൺ എന്ന ഈ 26 കാരൻ സ്വന്തമാക്കിയിരിക്കുന്നത്.

Advertisment

'PewDiePie' എന്ന യൂട്യൂബ് ചാനലിനെ മറികടന്ന് 2019 മുതൽ ടി-സീരീസാണ് ഏറ്റവും കൂടുതൽ വരിക്കാരെന്ന കിരീടം സ്വന്തമാക്കിയിരുന്നത്. 266 മില്യൺ സബ്സ്ക്രൈബേഴ്സാണ് ടി- സീരീസിനുള്ളത്. ജൂൺ 1-നാണ് ടി- സീരിസിനെ മസ്റ്റർ ബീസ്റ്റ് മറികടന്നത്. ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ, എന്ത് സാഹസത്തിനും മുതിരുന്ന യൂട്യൂബറാണ് മിസ്റ്റർ ബീസ്റ്റ്. വിവിധ റെക്കോർഡുകൾ തകർക്കുന്നതിനും മസ്റ്റർ ബീസ്റ്റ് പ്രശസ്തനാണ്.

ഒരാഴ്ചയോളം ഭൂമിക്കടിയിൽ ശവപ്പെട്ടിയിൽ കഴിയുക, ഭീമമായ തുക ക്യാഷ് പ്രൈസിനായി നൽകി വ്യത്യസ്ത തരം മത്സരങ്ങൾ സംഘടിപ്പിക്കുക, ഭക്ഷണം കൊണ്ടുവരുന്ന ഡെലിവറി ബോയ്ക്ക് സർപ്രൈസായി വീടുവച്ച് നൽകുക, ആഡംബര വാഹനങ്ങൾ തകർക്കുക തുടങ്ങി വിചിത്രമായ വീഡിയോകളാണ് മസ്റ്റർ ബീസ്റ്റ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നത്.

Advertisment

പലപ്പോഴും തന്റെ വീഡിയോകളിലൂടെ വിവാദം സൃഷ്ടിക്കാറുള്ള മിസ്റ്റർ ബീസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കോടിക്കണക്കിന് കാഴ്ചക്കാരുടെ ഇഷ്ട യൂട്യൂബറുമാണ്. ദശലക്ഷക്കണക്കിന് ഡോളറാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മിസ്റ്റർ ബീസ്റ്റ് സംഭാവന ചെയ്യുന്നത്. വീഡിയോകൾക്ക് പുറമേ നിരവധി സംരംഭങ്ങളും മിസ്റ്റർ ബീസ്റ്റ് ആരംഭിച്ചിട്ടുണ്ട്. മിസ്റ്റർ ബീസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'ഫീസ്റ്റബിൾസ്' എന്ന ചോക്ലേറ്റ് ബാറിന് നോർത്ത് അമേരിക്കയിൽ വളരെ ജനപ്രീതിയുണ്ട്.

ടെസ്‌ല ഉടമയും വ്യവസായിയുമായി ഇലോൺ മസ്ക് ഉൾപ്പെടെ നിരവധി പ്രമുഖരാണ് മിസ്റ്റർ ബീസ്റ്റിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയയിലെത്തിയത്.

Read More Stories Here

Elon Musk Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: