/indian-express-malayalam/media/media_files/P764xiN2EkKkcuNBmYt3.jpg)
ചിത്രം: സ്ക്രീൻഗ്രാബ്/യുട്യൂബ്
അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് പൃഥ്വരാജ്- ബ്ലെസി കൂട്ടികെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച, 'ആടുജീവിതം സർവൈവേഴ്സ് മീറ്റ്' എന്ന പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ജീവിതത്തിലെ വിവിധ പ്രതിസന്ധികളെട് പൊരുതി ജീവിതം തിരിച്ചുപിടിച്ചവരുമായി നടത്തിയ ഒത്തുചേരലായിരുന്നു ആടുജീവിതം സർവൈവേഴ്സ് മീറ്റ്. പൃഥ്വിരാജ്, ബ്ലെസി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ കാഴ്ചക്കാരുടെ ഹൃദയത്തെ സ്പർശിച്ച് വൈറലാകുകയാണ്.
കാൻസർ ബാധിതയായ യുവതി തന്റെ രോഗാവസ്ഥയെ കുറച്ച് സംസാരിക്കുന്നതാണ് വീഡിയോ. എന്നാൽ കാൻസറെന്ന മാരകരോഗത്തിന്റെ പിടിയിലും, പോസിറ്റീവായുള്ള യുവതിയുടെ വാക്കുകളാണ് എല്ലാവരെയും പ്രചോദിപ്പിക്കുന്നത്. തന്റെ രോഗത്തെ നിസാരമാക്കുന്ന യുവതിയുടെ വാക്കുകളെ പ്രശംസിക്കുന്ന പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം.
മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും ചെർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ നിന്നുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. നരവധി കാഴ്ചക്കാരാണ് യുവതിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് കമന്റ് പങ്കുവയ്ക്കുന്നത്.
"നിങ്ങളുടെ മനോധൈര്യത്തിന് മുന്നിൽ കാൻസർ മുട്ടുകൂത്തും" എന്നാണ് ഒരാൾ കമന്റു ചെയ്തത്. "ഇനി എന്റെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ഞാൻ ആദ്യം നിങ്ങളെയോർക്കും. നിങ്ങളെ പോലെ ഞാനും തോൽക്കില്ല" മറ്റൊരു കമന്റ് ഇങ്ങനെ. "എത്ര വലിയ അസുഖം ഉണ്ടെങ്കിലും പേടിക്കണ്ട, അതുപോലെ അസുഖങ്ങൾ ഇല്ലാത്ത ആരും അഹങ്കരിക്കുകയും വേണ്ട. സമയമായാൽ പോയേ പറ്റൂ, അതിന് വലിയ വലിയ അസുഖങ്ങൾ വേണമെന്നില്ല. സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നിങ്ങളെപ്പോലുള്ളവർ ഈ സമൂഹത്തിന് മാതൃകയാണ്," മൂന്നാമൻ കുറിച്ചു.
Read More
- ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ
- ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്ലെറ്റ്
- മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്ത്ഥികൾ; വീഡിയോ
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us