/indian-express-malayalam/media/media_files/8RhVZZpws7rIyFYKoOTo.jpg)
ചിത്രം: എക്സ്
തട്ടിക്കൊണ്ടുപോയ പ്രതിയിൽ നിന്ന് രണ്ടു വയസുകാരനെ പൊലീസ് മോചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 14 മാസം മുൻപ് നടന്ന കേസ് പൂർത്തിയായപ്പോൾ വൈകാരിക നിമിഷങ്ങൾക്കാണ് ജയ്പൂർ പൊലീസ് സാക്ഷിയായത്. കുട്ടിയെ പ്രതിയിൽ നിന്ന് മോചിപ്പിച്ച് മാതാപിതാക്കൾക്ക് നൽകുന്നതാണ് വീഡിയോ.
പ്രതിയെ പിരിയാൻ തയ്യാറാകാത്ത കുട്ടിയെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറുന്നതിനിടെ പൊട്ടിക്കരയുന്നത് കാണാം. കുട്ടിയെ വിട്ടുകൊടുക്കുന്നതിനിടെ പ്രതിയും കരയുന്നുണ്ട്. 11 മാസം പ്രായമുള്ളപ്പോഴാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് ഛഗാര്‍ തട്ടിക്കൊണ്ടു പോയത്.
#Jaipur | A surprising video from Jaipur shows a kidnapped child reunited with police, but instead of being happy, the child hugs the kidnapper and cries. The kidnapper also gets emotional. This scene is complicated and raises questions about how people form connections and deal… pic.twitter.com/3KEXT5J100
— Rishabh Rajput (@_RishabhRajput) August 30, 2024
2023 ജൂൺ 14ന് വീടിനു പുറത്തു നിന്നായിരുന്നു കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ഉത്തർപ്രദേശ് പൊലീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിളാണ് 33കാരനായ പ്രതി. വൃന്ദാവനിലെ യമുനാ നദിക്ക് സമീപം സന്യാസി വേഷത്തിൽ കഴിഞ്ഞിരുന്ന തനൂജിനെ ഓഗസ്റ്റ് 27ന് അലിഗഡിൽ വെച്ച് ജയ്പൂർ പൊലീസാണ് അറസ്റ്റു ചെയ്തത്.
Read More
- ട്രെയിൻ നിർത്തിയതും ജനക്കൂട്ടം, പുറത്തിറങ്ങാൻ പാടുപെട്ട് യുവാവ്; വൈറൽ വീഡിയോ
- വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ
- ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- വെണ്ണ പോലൊരു അഭിനന്ദനം; ഇത് ആട്ടം ടീമിന് അമൂലിന്റെ സമ്മാനം
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us