/indian-express-malayalam/media/media_files/dJ6Oc1rzApuMcDiO1b0y.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ സ്ക്രീൻഗ്രാബ്
ജനപ്രിയ കോള പാനീയങ്ങൾ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ചർച്ചാവിഷയമാണ്. എന്നാൽ ഇതും വ്യാജമായി നിർമ്മിച്ച് പണം സമ്പാദിക്കുകയാണ് ഒരു സംഘം. കൊക്കകോളയുടെ ലേബലിൽ ശീതളപാനിയമാണ് സംഘം അനധികൃതമായി നിർമ്മിക്കുന്നത്.
വ്യാവസായ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യാജ കോക്ക് നിർമ്മാണ യൂണിറ്റിന്റെ വീഡിയോ സഹിതം പുറത്തുവന്നിട്ടുണ്ട്. ഒരു പ്രാദേശിക ന്യൂസ് ചാനലിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ കോക്ക് പ്രേമികളിൽ ആശങ്ക സൃഷ്ടിച്ചാണ് വൈറലാകുന്നത്.
കോള സിറപ്പ്, വെള്ളം, ഫുഡ് കളര്‍ തുടങ്ങിയ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് പാനിയം നിർമ്മിക്കുന്ന തൊഴിലാളികളെ വീഡിയോയിൽ കാണാം. കൊക്കകോളയുടെ അതേ രീതിയിലുള്ള ലേബലുകൾ ഒട്ടിക്കുന്നതും വൈറലായ വീഡിയോയിലുണ്ട്.
സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയോരുക്കിയ വീഡിയോയിൽ പ്രതികരിക്കാൻ ഇതുവരെ കൊക്കകോള കമ്പനി തയ്യാറായിട്ടില്ല. നിരവധി ഉപയോക്താക്കളാണ് സംഭവത്തിൽ പ്രതികരിക്കുന്നത്. "കൊക്കകോള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഞാനും അത് നേരത്തെ ഉപേക്ഷിച്ചതാണ്, അതുകൊണ്ട് എനിക്ക് പ്രശ്നം ഇല്ലെന്നാണ്" ഒരാൾ കമന്റ് ചെയ്തത്.
Read More
- ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ
- ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്ലെറ്റ്
- മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്‍ത്ഥികൾ; വീഡിയോ
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.